in

LOVELOVE CryCry OMGOMG LOLLOL

ക്രിസ്റ്റ്യാനോ നടക്കുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയാണ്, എന്നാൽ… ഓർമ്മകൾ പങ്കുവെച്ച് ഇറ്റാലിയൻ സൂപ്പർ താരങ്ങൾ

2018-ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ്‌ വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റലിയിലെ സാധ്യമായ എല്ലാ വ്യക്തികത-കൂട്ടായ ട്രോഫികളും നേടി. 134 മത്സരങ്ങളിൽ നിന്ന് ഓൾഡ് ലേഡിക്ക് വേണ്ടി 101 ഗോളുകൾ നേടിയ റൊണാൾഡോ 2021-ലാണ് ടൂറിൻ വിട്ടുകൊണ്ട് തന്റെ മുൻക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്.

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് യുവന്റസിന്റെ ഇറ്റാലിയൻ ഡിഫെൻഡർമാരായ ലിയനാർഡോ ബോനുച്ചിയും ജോർജിയോ ചെല്ലിനിയും. 2018 മുതൽ 2021 വരെ യുവന്റസ് ടീമിൽ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരങ്ങളായിരുന്നു ഇരുവരും.

ക്രിസ്റ്റ്യാനോ റൊണാൾഡോ നടക്കുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയാണെന്നും, പക്ഷെ ഒരു സൂപ്പർസ്റ്റാറിനെ പോലെയല്ല, മറിച്ച് സാധാരണമായും വളരെ നല്ല രീതിയിലുമാണ് ടീമിലെ എല്ലാവരുമായും അദ്ദേഹം ഇടപഴകിയതെന്നും ഫെഡസിന്റെ വൈല്‍ഡ് മോസ് പോഡ്കാസ്റ്റിനോട് സംസാരിക്കുന്നതിനിടെ ബോനുച്ചിയും ചെല്ലിനിയും പറഞ്ഞു.

“ക്രിസ്റ്റ്യാനോ റൊണാൾഡോ വരുമ്പോൾ മുതൽ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കിട്ടുന്ന മീഡിയ ഹൈപിനായി ഞങ്ങൾ തയ്യാറായിരുന്നു. അദ്ദേഹം ഗ്രൂപ്പിന്റെ ഭാഗമായി കഴിഞ്ഞപ്പോൾ വളരെ സാധാരണമായും നല്ല രീതിയിലുമാണ് എല്ലാവരോടും പെരുമാറിയത്.”

“ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു സൂപ്പർ സ്റ്റാറിനെ പോലെയല്ല പെരുമാറിയത്, അദ്ദേഹം നടക്കുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയാണ്, പക്ഷെ നിങ്ങൾക്ക് അദ്ദേഹവുമായി തമാശ പങ്കിടാം.” – ബോനുച്ചി, ചെല്ലിനി എന്നിവർ പറഞ്ഞു.

2018-ൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ്‌ വിട്ട് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറ്റലിയിലെ സാധ്യമായ എല്ലാ വ്യക്തികത-കൂട്ടായ ട്രോഫികളും നേടി. 134 മത്സരങ്ങളിൽ നിന്ന് ഓൾഡ് ലേഡിക്ക് വേണ്ടി 101 ഗോളുകൾ നേടിയ റൊണാൾഡോ 2021-ലാണ് ടൂറിൻ വിട്ടുകൊണ്ട് തന്റെ മുൻക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്.

ഡോണി വാൻ ഡി ബീക് ക്രിസ്റ്റൽ പാലസിലേക്ക്???

PSG-യെ തോൽപ്പിക്കും, നെയ്മറിനെ പറ്റിയും സംസാരിച്ച് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം