in

LOVELOVE

ആത്മവിശ്വാസത്തോടെ തന്റെ ആ ലക്ഷ്യത്തിലേക്ക് കുതിക്കുവാൻ തയ്യാറാവുകയാണെന്ന് ക്രിസ്ത്യാനോ റൊണാൾഡോ

ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ സെർബിയക്കു പിന്നിൽ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് പോർച്ചുഗലിന് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. തുർക്കിക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാലും ഇറ്റലി-നോർത്ത് മാസഡോണിയ മത്സരത്തിലെ ജേതാക്കളെയും മറികടന്നാലേ പോർച്ചുഗൽ ലോകകപ്പ് കളിക്കുകയുള്ളൂ.

ലോകകപ്പ് യോഗ്യത പ്ലേ ഓഫിൽ തുർക്കിയെ നേരിടാൻ പോർച്ചുഗൽ തയ്യാറെടുക്കുന്നതിനിടെ ഇൻസ്റ്റാഗ്രാം സന്ദേശത്തിലൂടെയാണ് റൊണാൾഡോ 2022 ലോകകപ്പിനു പോർചുഗലിനു യോഗ്യത നേടിക്കൊടുക്കാൻ ആത്മവിശ്വാസത്തോടെ പൊരുതുവാൻ പോവുകയാണെന്ന് പറഞ്ഞത്.

“2022 ലോകകപ്പിലാണ് മുഴുവൻ ശ്രദ്ധയും. പോർച്ചുഗലിന്റെ പ്രതിനിധീകരിക്കുന്നതിൽ എല്ലായിപ്പോഴും എന്നപോലെ അഭിമാനം കൊള്ളുന്നു.” റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

“അതിലേക്കുള്ള പാത എളുപ്പമാകില്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ അതെ ലക്ഷ്യങ്ങളുള്ള, ഞങ്ങൾ നേരിടാൻ പോകുന്ന എതിരാളികളോടും ബഹുമാനമുണ്ട്. പക്ഷെ പോർച്ചുഗലിന്റെ ശരിയായ സ്ഥാനത്തെത്തിക്കാൻ ഞങ്ങൾ പോരാടും. നമുക്കിത് ചെയ്യാം.” റൊണാൾഡോ കുറിച്ചു.

ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ സെർബിയക്കു പിന്നിൽ രണ്ടാം സ്ഥാനത്തു വന്നതോടെയാണ് പോർച്ചുഗലിന് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. തുർക്കിക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാലും ഇറ്റലി-നോർത്ത് മാസഡോണിയ മത്സരത്തിലെ ജേതാക്കളെയും മറികടന്നാലേ പോർച്ചുഗൽ ലോകകപ്പ് കളിക്കുകയുള്ളൂ.

ഇന്ത്യൻ ടീമിനോപ്പം പരിശീലിക്കുന്നത് അഭിമാനകരമെന്ന് മലയാളി സൂപ്പർ താരം..

ലൂണക്ക് സ്നേഹസമ്മാനവുമായി കുഞ്ഞു ആരാധകൻ..