നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രതിഭാധനനായ യുവ പ്രതിരോധതാരം ആരാണെന്ന ചോദ്യത്തിന് ഉത്തരം അർജന്റീനൻ താരം ക്രിസ്റ്റ്യൻ റൊമേറോ എന്ന് മാത്രമാണ്. ഈ ഒരു ചെറിയ പ്രായത്തിൽ തന്നെ കൂട്ടായാ ആക്രമണങ്ങൾ ഒറ്റയ്ക്ക് പ്രതിരോധിക്കുവാനുള്ള ഒരു മികവ് അന്താരാഷ്ട്ര ഫുട്ബോളിൽ നിലവിൽ ആരെങ്കിലും കാഴ്ചവയ്ക്കുന്നു ഉണ്ടെങ്കിൽ അത് റൊമേറോ മാത്രമാണ്.
ഇറ്റാലിയൻ ക്ലബ്ബായ അറ്റ്ലാന്റയുടെ താരമായ ക്രിസ്ത്യൻ റൊമേറോക്ക് വേണ്ടി യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ എല്ലാം രംഗത്തുണ്ടായിരുന്നു. ഫുട്ബോൾ ഇറ്റാലിയയുടെ റിപ്പോർട്ട് പ്രകാരം താരത്തിന്റെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടനം ഹംസ്പറും ഇറ്റാലിയൻ ക്ലബ്ബും തമ്മിൽ പൊതു ധാരണയിലെത്തിയിട്ടുണ്ട്.
- ക്രിസ്ത്യൻ റൊമേറോക്കായി യൂറോപ്യൻ ക്ലബ്ബുകൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം
- മിശിഹാ രാജകീയമായി വീണ്ടും തിരിച്ചുവരുന്നു , പുതിയ കരാർ വ്യവസ്ഥകൾ അറിയാം
അധികം താമസമില്ലാതെ തന്നെ അർജന്റീനൻ യുവതാരത്തിന്റെ ഫൈനൽ ട്രാൻസ്ഫർ നടക്കും. 23 വയസുകാരനായ താരത്തിന്റെ ട്രാൻസ്ഫർ വ്യവസ്ഥകൾ 43 മില്യൻ ട്രാൻസ്‌ഫർ ഫീസും 4 മില്യണിന്റെ ട്രാൻസ്‌ഫർ ബോണസുമാണ്. കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങിയതിനുശേഷം പ്രീസീസൺ പരിപാടികൾക്കായി ഇതുവരെയും ഇറ്റാലിയൻ ക്ലബ്ബിന് ഒപ്പം താരം മടങ്ങി ചേർന്നിട്ടില്ല.
- ബ്ലാസ്റ്റേഴ്സ് സിപോവിച്ചിനെ സൈൻ ചെയ്തത് ഈ ഘടകങ്ങൾ വിലയിരുത്തിയാണ്
- ബ്ലാസ്റ്റേഴ്സിനായി ഏറ്റവും വിശ്വസ്തനായ താരത്തിനെ എത്തിച്ചിട്ടുണ്ട് എന്ന് കരോളിൻസ്
സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ താരത്തിനായി രംഗത്തുണ്ടായിരുന്നു എങ്കിലും അവർ ലോൺ അടിസ്ഥാനത്തിൽ താരത്തിനെ ടീമിൽ എത്തിക്കുവാൻ ആയിരുന്നു ശ്രമിച്ചത്. മാത്രവുമല്ല ടോട്ടനം മുന്നോട്ടുവെച്ച ഓഫറിനെ മറികടക്കുവാൻ കഴിയുന്ന ഒരു കരാർ വാഗ്ദാനം ചെയ്യുവാനും ബാഴ്സലോണയ്ക്ക് കഴിഞ്ഞിരുന്നില്ല.
ടോട്ടനത്തിന്റെ പുതിയ പരിശീലകനായ നൗനോ എസ്പിരിടോ അർജന്റീനൻ യുവ താരത്തിൽ വളരെയധികം ആകൃഷ്ടനാണ്. രണ്ടു വർഷത്തെ കരാറിലാണ്. അർജന്റീനയുടെ യുവ പ്രതിരോധ നിര താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലബ്ബിലേക്ക് എത്തുന്നത്.
അതേസമയം ഇറ്റാലിയൻ ക്ലബ്ബ് ക്രിസ്ത്യൻ റൊമേറോയ്ക്ക് പിൻഗാമിയായി 21 വയസ്സുകാരനായ മാറ്റിയോ ലോവേറ്റോയെ ഹെല്ലോ വെറോണയിൽ നിന്നും സൈൻ ചെയ്തു