in

LOVELOVE CryCry LOLLOL OMGOMG AngryAngry

ക്രിസ്റ്റ്യാനോയും മെസ്സിയും ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു…

2021-ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തിയായി മുൻ അമേരിക്ക പ്രസിഡന്റ്‌ ബറാക് ഒബാമയെ തിരഞ്ഞെടുത്തു, ബിൽ ഗേറ്റ്സ് രണ്ടാം സ്ഥാനത്തും, ഷി ജിൻപിങ് മൂന്നാം സ്ഥാനത്തുമാണ് ഈ പട്ടികയിൽ. ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദിയും (8), ഇന്ത്യൻ ബോളിവുഡ് സെലിബ്രിറ്റികളായ ഷാരൂഖ് ഖാൻ (14), അമിതാഭ് ബച്ചൻ (15) എന്നിവരും ഈ പട്ടികയിൽ ഇടംപിടിച്ചു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ നാലാം സ്ഥാനത്തും, ലയണൽ മെസ്സി ഏഴാം സ്ഥാനത്തുമാണ് ഈ ലിസ്റ്റിലുള്ളത്…. 2021-ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള 10 പേരുടെ ലിസ്റ്റ് ഇങ്ങനെയാണ്…

Messi and Ronaldo

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും 2021-ൽ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് കായിക താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു, ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തികളുടെ ലിസ്റ്റിലാണ് ഈ സൂപ്പർ താരങ്ങൾ ഇടം നേടിയത്.

38 രാജ്യങ്ങളിലായി 42,000 ആളുകളിൽ സർവേ നടത്തിയ ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനമായ YouGov നടത്തിയ പഠനമനുസരിച്ച്, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്‌ലിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും തൊട്ടുപിന്നിലുള്ള കായിക താരങ്ങളാണ്.

2021-ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തിയായി മുൻ അമേരിക്ക പ്രസിഡന്റ്‌ ബറാക് ഒബാമയെ തിരഞ്ഞെടുത്തു, ബിൽ ഗേറ്റ്സ് രണ്ടാം സ്ഥാനത്തും, ഷി ജിൻപിങ് മൂന്നാം സ്ഥാനത്തുമാണ് ഈ പട്ടികയിൽ. ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദിയും (8), ഇന്ത്യൻ ബോളിവുഡ് സെലിബ്രിറ്റികളായ ഷാരൂഖ് ഖാൻ (14), അമിതാഭ് ബച്ചൻ (15) എന്നിവരും ഈ പട്ടികയിൽ ഇടംപിടിച്ചു.

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ നാലാം സ്ഥാനത്തും, ലയണൽ മെസ്സി ഏഴാം സ്ഥാനത്തുമാണ് ഈ ലിസ്റ്റിലുള്ളത്…. 2021-ൽ ഏറ്റവും കൂടുതൽ ആരാധകരുള്ള 10 പേരുടെ ലിസ്റ്റ് ഇങ്ങനെയാണ്…

1. ബരാക് ഒബാമ (യുഎസ്)

2. ബിൽ ഗേറ്റ്‌സ് (യുഎസ്)

3. ഷി ജിൻപിങ് (ചൈന)

4. ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ)

5. ജാക്കി ചാൻ (ചൈന)

6. എലോൺ മസ്‌ക് (ദക്ഷിണാഫ്രിക്ക)

7. ലയണൽ മെസ്സി (അർജന്റീന)

8. നരേന്ദ്ര മോദി (ഇന്ത്യ)

9. വ്‌ളാഡിമിർ പുടിൻ (റഷ്യ)

10. ജാക്ക് മാ (ചൈന)

ഒരിക്കലും കളിക്കളത്തിലെ വിശുദ്ധനായിരുന്നില്ല അയാൾ…

ലിയോ മെസ്സിയുടെ ബാഴ്സയിലെ റെക്കോർഡ് മറികടന്ന് സ്പാനിഷ് യുവതാരം ഗാവി…