in

LOLLOL LOVELOVE CryCry OMGOMG AngryAngry

ഏറ്റവും മികച്ചത് ആ താരമാണ്, ഇത് കേൾക്കുമ്പോൾ ക്രിസ്റ്റ്യാനോ അസ്വസ്ഥനാകും; മുൻ യുണൈറ്റഡ് പരിശീലകൻ

“നമ്മൾ AFCON (ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസ്) വിജയിക്കാൻ പോകുന്നു, അത് വിജയിക്കണമെങ്കിൽ നമ്മുക്ക് വിന്നിംഗ് മെന്റാലിറ്റി ആവശ്യമാണ്‌. മുഹമ്മദ് സലായ്ക്ക് അത് ഉണ്ട്, അത് ടീമിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന് കഴിയും. സലാ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അത് ഉറച്ച വിശ്വാസവും ആത്മവിശ്വാസവും ടീമിലേക്ക് കൊണ്ടുവരുന്നു.”

Carlos Queiroz Ronaldo and Fergi

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം മുഹമ്മദ്‌ സലാ ആണെന്നും, ഇത് കേൾക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ അസ്വസ്ഥനാകുമെന്നും പറഞ്ഞിരിക്കുകയാണ് നിലവിൽ ഈജിപ്ത് ദേശീയ ടീം പരിശീലകനായ കാർലോസ് ക്വയ്റോസ്. സർ അലക്സ്‌ ഫെർഗൂസൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകനായിരുന്ന കാലത്ത് കാർലോസ് യുണൈറ്റഡിന്റെ അസിസ്റ്റന്റ് പരിശീലകൻ ആയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പ്രതിഭയെ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർത്തിയെടുക്കുന്നതിൽ കാർലോസ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി മികച്ച സൗഹൃദബന്ധവും കാർലോസിനുണ്ട്.

Carlos Queiroz Ronaldo and Fergi

ലിവർപൂളിന്റെ സൂപ്പർ താരമായ മുഹമ്മദ്‌ സലാ ഈജിപ്ത് ദേശീയ ടീം നായകനാണ്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ സലാ ഞങ്ങൾക്കൊപ്പമുണ്ടെന്നും, അതിനാൽ തന്നെ വരാനിരിക്കുന്ന ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസ് തങ്ങൾ വിജയിക്കുമെന്നുമാണ് ഈജിപ്ത് പരിശീലകനായ കാർലോസ് ക്വയ്റോസ് പറഞ്ഞത്.

“നിലവിൽ ഈ ലോകത്തിലെ ഏറ്റവും മികച്ച താരം(സലാ) നമ്മുടെ ടീമിൽ ഉണ്ടെന്ന എന്റെ അഭിപ്രായത്തോടെ ചിലപ്പോൾ നിങ്ങൾ യോജിച്ചേക്കാം. എന്റെ സുഹൃത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇത് കേൾക്കുകയാണെങ്കിൽ അദ്ദേഹം അസ്വസ്ഥനാകും.”

“നമ്മൾ AFCON (ആഫ്രിക്കൻ കപ്പ്‌ ഓഫ് നേഷൻസ്) വിജയിക്കാൻ പോകുന്നു, അത് വിജയിക്കണമെങ്കിൽ നമ്മുക്ക് വിന്നിംഗ് മെന്റാലിറ്റി ആവശ്യമാണ്‌. മുഹമ്മദ് സലായ്ക്ക് അത് ഉണ്ട്, അത് ടീമിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിന് കഴിയും. സലാ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അത് ഉറച്ച വിശ്വാസവും ആത്മവിശ്വാസവും ടീമിലേക്ക് കൊണ്ടുവരുന്നു.”

“ഒരു കളിക്കാരനല്ല, ഞങ്ങൾ ഒരു ടീമാണ്, ഞങ്ങൾ ഒരു ടീം നിർമ്മിക്കുന്നു, എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഉൾപ്പെടുത്തിയാണ് ഞങ്ങൾ അത് നിർമ്മിക്കുന്നത്, അത് ടീമിലേക്ക് ശരിയായ മാനസികാവസ്ഥ കൊണ്ടുവരുന്നു.” – കാർലോസ് പറഞ്ഞു.

മെസ്സി PSG-യിൽ പരാജയമാണെന്ന് പറയുന്നവർ ഇത് കൂടി നോക്കണം, മെസ്സിയെ അനുകൂലിച്ച് ഫുട്ബോൾ പണ്ഡിറ്റ്…

ഒടുവിൽ ബ്രസീൽ താരം കുട്ടീഞ്ഞോ ബാഴ്സ വിട്ടു, മടങ്ങിയെത്തിയത് പ്രീമിയർ ലീഗിലേക്ക്…