in

LOVELOVE OMGOMG LOLLOL CryCry AngryAngry

ക്രിസ്റ്റ്യാനോ പ്രസ് ചെയ്തു ഗോൾ വാരും, റാഗ്നിക്കിന്റെ പദ്ധതിയിൽ നിർണായക സ്ഥാനം ക്രിസ്റ്റ്യാനോ എന്ന ഗോൾ ദാഹിയെ പരമാവധി മുതലെടുക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം…

ഏഴാം നമ്പർ സ്ഥാനത്ത് കളിക്കുന്ന ക്രിസ്ത്യാനോയെ ഇനിമുതൽ അദ്ദേഹം ഒൻപതാം നമ്പർ സ്‌ഥാനത്ത് ആയിരിക്കും കളിപ്പിക്കുന്നത്. ഗോൾ പോസ്റ്റിനു മുന്നിൽ എതിരാളികളുടെ ഗോൾമുഖത്ത് എല്ലായിപ്പോഴും സമ്മർദ്ദം ചെലുത്തി അവരിൽ ഗോൾ ഭീതി ഉയർത്തുന്ന ഒരു ക്ലിനിക്കൽ സ്ട്രൈക്കർ റോൾ ആയിരിക്കും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് അവിടെ ലഭിക്കുക.

Ralf Rangnick and Ronaldo

റാൽഫ് റാഗ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ പരിശീലകനായി വരുന്നു എന്ന വാർത്ത കേട്ടപ്പോൾ മുതൽ ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരുടെ ഹൃദയം തകരുകയായിരുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് ഈ ജർമൻ പരിശീലകൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഒരുപാട് പ്രായമായി എന്ന് നടത്തിയ പ്രസ്താവന ആശങ്കയോടെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഓർമ്മിച്ചത്.

എന്നാൽ ചെകുത്താന്മാരുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം നടത്തിയ പ്രസ്താവനകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഹൃദയത്തിൽ കുളിർമഴ പെയ്യിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഒരു സ്ക്വാഡ് ആണ് തനിക്ക് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് വിജയപാതയിലേക്ക് തിരിച്ചു വരുവാൻ അദ്ദേഹത്തിന് സാധിക്കും എന്നത് ഉറപ്പാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. അതിനുപുറമേ തൻറെ താരങ്ങൾക്ക് വേണ്ട വ്യക്തമായ മാർഗനിർദേശങ്ങൾ നൽകുവാൻ സദാ സന്നദ്ധനാണ് എന്ന് അദ്ദേഹം ആരാധകരെ അറിയിച്ചു.

Ralf Rangnick and Ronaldo

അദ്ദേഹത്തിൻറെ സമ്മർദ്ദ ശൈലിക്ക് മുൻപിൽ ക്രിസ്ത്യാനോ റൊണാൾഡോ എന്ന സീനിയർ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ റോൾ എന്തായിരിക്കുമെന്നത് ആയിരുന്നു ആരാധകരേ ഇതുവരെയും കുഴപ്പിച്ച ഒരു ചോദ്യം. അതിന് അവരെ സന്തോഷിപ്പിക്കുന്ന ഒരു മറുപടി തന്നെ അദ്ദേഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായി. ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് കൂടുതൽ തിളങ്ങുവാൻ പറ്റുന്ന റോളാണ് അദ്ദേഹം നൽകുന്നത്.

നിലവിൽ തൻറെ പ്രതാപകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്ന ഇടത് വിങ്ങ് സ്ഥാനത്താണ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇപ്പോൾ സ്ഥാനം. ഒരു ഏഴാം നമ്പർ താരം കളിക്കേണ്ട പൊസിഷനിൽ ആണ് അദ്ദേഹം ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ കളിക്കുന്നത്. എന്നാൽ റാൾഫ് അതിന് മാറ്റം കൊണ്ടുവരികയാണ്. ക്രിസ്റ്റ്യാനോ എന്ന ഗോൾ ദാഹിയെ പരമാവധി മുതലെടുക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം.

ഏഴാം നമ്പർ സ്ഥാനത്ത് കളിക്കുന്ന ക്രിസ്ത്യാനോയെ ഇനിമുതൽ അദ്ദേഹം ഒൻപതാം നമ്പർ സ്‌ഥാനത്ത് ആയിരിക്കും കളിപ്പിക്കുന്നത്. ഗോൾ പോസ്റ്റിനു മുന്നിൽ എതിരാളികളുടെ ഗോൾമുഖത്ത് എല്ലായിപ്പോഴും സമ്മർദ്ദം ചെലുത്തി അവരിൽ ഗോൾ ഭീതി ഉയർത്തുന്ന ഒരു ക്ലിനിക്കൽ സ്ട്രൈക്കർ റോൾ ആയിരിക്കും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് അവിടെ ലഭിക്കുക. ഈ റോൾ റയൽമാഡ്രിഡ് എഫ് സി യിൽ ക്രിസ്ത്യാനോ റൊണാൾഡോ വളരെ ഭംഗിയായി ചെയ്ത പരിചയവുമുണ്ട്. ക്രിസ്ത്യാനോ ആരാധകർക്ക് ഏറെ ആശ്വാസം പകരുന്ന വാക്കുകൾ ആണ് ഇത്

ക്രിസ്റ്റ്യാനോ/മെസ്സി? പക്ഷെ, കടുപ്പമേറിയ എതിരാളിയായി ലാംപാർഡ് പറഞ്ഞത് ഈ താരത്തെയാണ്…

മെസ്സിയെക്കാളും ലെവൻഡോവസ്കിയേക്കാളും ബാലൻഡിയോർ അർഹിക്കുന്നത് മറ്റൊരാളെന്ന് ഡാനി ആൽവസ്; കയ്യടിച്ചു ഫുട്ബോൾ ലോകം