in

LOVELOVE OMGOMG LOLLOL CryCry AngryAngry

ക്രിസ്റ്റ്യാനോ/മെസ്സി? പക്ഷെ, കടുപ്പമേറിയ എതിരാളിയായി ലാംപാർഡ് പറഞ്ഞത് ഈ താരത്തെയാണ്…

ചെൽസിയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുന്ന ഫ്രാങ്ക് ലാംപാർഡ് ചെൽസിയുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിലും ഇടം നേടിയിട്ടുണ്ട്.

Messi and Ronaldo

ചെൽസി ഇതിഹാസതാരമായ ഫ്രാങ്ക് ലാംപാർഡ്, തന്റെ ഫുട്ബോൾ കരിയറിൽ താൻ നേരിട്ട ഏറ്റവും കഠിനമായ എതിരാളിയുടെ പേര് പറഞ്ഞിരിക്കുകയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് പകരം സ്പാനിഷ് ഇതിഹാസമായ ആന്ദ്രേ ഇനിയസ്റ്റയുടെ പേരാണ് ഫ്രാങ്ക് ലാംപാർഡ് പറഞ്ഞത്.

ചെൽസിയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുന്ന ഫ്രാങ്ക് ലാംപാർഡ് ചെൽസിയുടെ മാത്രമല്ല, ലോകം മുഴുവനുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിലും ഇടം നേടിയിട്ടുണ്ട്. ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച മധ്യനിരക്കാരുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന ഫ്രാങ്ക് ലാംപാർഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ചെൽസിക്കൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും നാല് എഫ്എ കപ്പും ഒരു ചാമ്പ്യൻസ് ലീഗ് ട്രോഫിയും നേടിയിട്ടുണ്ട്.

Messi and Ronaldo

“ഇനിയേസ്റ്റയാണ് ഞാൻ എന്റെ കരിയറിൽ നേരിട്ട മികച്ച എതിരാളി. അദ്ദേഹത്തിന് ഏതുവഴിക്കും പന്ത് കൊണ്ട് പോകാൻ കഴിയും. പല മിഡ്‌ഫീൽഡ് കളിക്കാരും ഇനിയസ്റ്റയെ പോലെ സെന്റർ ഏരിയയിൽ നിന്ന് കൊണ്ട് മത്സരം അടക്കിഭരിക്കുന്നവരല്ല.

ഞാൻ മികച്ച കളിക്കാർക്കൊപ്പം കളിച്ചിട്ടുണ്ട്, സ്റ്റീവൻ ജെറാർഡ് മികച്ച കളിക്കാരനാണ്. എന്നാൽ, ഇനിയസ്റ്റയും സാവിയും ബാഴ്സലോണ ടീമിൽ കളിക്കുമ്പോൾ ആ ടീമിന് എന്തോ പ്രത്യേകത ഉണ്ടായിരുന്നു.” – എന്നാണ് ഫ്രാങ്ക് ലാംപാർഡ് പറഞ്ഞത്.

മുൻ ഇംഗ്ലണ്ട് മിഡ്ഫീൽഡർ കൂടിയായ ഫ്രാങ്ക് ലാംപാർഡ് സ്പാനിഷ് ഇതിഹാസമായ ആന്ദ്രെ ഇനിയേസ്റ്റയെയാണ് തന്റെ കരിയറിൽ താൻ നേരിട്ട കടുപ്പമേറിയ എതിരാളിയായി തിരഞ്ഞെടുത്തത്. ഫുട്ബോളിന്റെ ചരിത്രതാളുകളിൽ ഇന്നും തിളങ്ങി നിൽക്കുന്ന നാമമാണ് ആന്ദ്ര ഇനിയസ്റ്റ, ഫ്രാങ്ക് ലാംപാർഡ് എന്നീ രണ്ട് ഇതിഹാസങ്ങളുടെ പേരുകൾ.

റാഗ്‌നിക്കിനെതിരെ സീനിയർ താരങ്ങളുടെ പടയൊരുക്കം, പ്രതിഷേധം…

ക്രിസ്റ്റ്യാനോ പ്രസ് ചെയ്തു ഗോൾ വാരും, റാഗ്നിക്കിന്റെ പദ്ധതിയിൽ നിർണായക സ്ഥാനം ക്രിസ്റ്റ്യാനോ എന്ന ഗോൾ ദാഹിയെ പരമാവധി മുതലെടുക്കുകയാണ് അദ്ദേഹത്തിൻറെ ലക്ഷ്യം…