in ,

ക്രിസ്റ്റ്യാനോയെ മറികടന്ന് ചരിത്രനേട്ടം സ്വന്തമാക്കാൻ മെസ്സിക്ക് കഴിയുമോ??

ഒട്ടേറെ റെക്കോർഡുകൾ തന്റെ പേരിലാക്കിയ ലയണൽ മെസ്സി ഇപ്പോഴ് മറ്റൊരു റെക്കോർഡ് കൂടി നേടാനുള്ള ഒരുക്കത്തിലാണ്. ഈ പ്രാവിശ്യം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കാനാണ് ലയണൽ മെസ്സി നീക്കം

ഒട്ടേറെ റെക്കോർഡുകൾ തന്റെ പേരിലാക്കിയ ലയണൽ മെസ്സി ഇപ്പോഴ് മറ്റൊരു റെക്കോർഡ് കൂടി നേടാനുള്ള ഒരുക്കത്തിലാണ്. ഈ പ്രാവിശ്യം പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കാനാണ് ലയണൽ മെസ്സി നീക്കം.

ക്ലബ്ബ് കരിയറിൽ ഒരു ഗോൾ കൂടി മെസ്സി നേടിയാൽ യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാകും മെസി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യൂറോപ്യന്‍ ഫുട്‌ബോളില്‍ 700 ഗോള്‍ തികച്ച ആദ്യ താരം.

ബാഴ്‌സലോണ, പിഎസ്ജി ക്ലബ്ബുകള്‍ക്കായാണ് മെസിയുടെ ഗോള്‍ നേട്ടം. ബാഴ്‌സയ്ക്കായി നേടിയത് 778 മത്സരങ്ങളില്‍ 672 ഗോളുകള്‍. 61 മത്സരങ്ങളില്‍ 27 ഗോളുകളാണ് പിഎസ്ജിക്കായി മെസി നേടിയത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ 701 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡിനും ഇനി അധികകാലം ആയുസുണ്ടാകില്ല.

ഈ വര്‍ഷം പിഎസ്ജിക്കായി എട്ട് മത്സരങ്ങളില്‍ നാല് ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ഞായറാഴ്ച പിഎസ്ജിയുടെ മാഴ്‌സെയ്‌ക്കെതിരെയുള്ള മത്സരത്തിൽ തന്നെ താരം ഗോൾ നേടി യൂറോപ്യൻ ഫുട്ബോളിൽ 700 ഗോൾ തികയ്ക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

സ്വന്തമായൊരു സ്റ്റേഡിയം?; ബ്ലാസ്റ്റേഴ്സിന്റെ പുതിയ നീക്കങ്ങൾ നൽകുന്ന സൂചനകൾ എന്താണ്?

സന്തോഷവാർത്ത?ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ ഇഞ്ചുറി അപ്ഡേറ്റ് ഇതാ..