in , , ,

AngryAngry CryCry LOLLOL LOVELOVE OMGOMG

സൂപ്പർ താരം റൊണാൾഡോയ്ക്ക് വിലക്ക്; അമ്പരപ്പിൽ ആരാധകർ

ടോട്ടൻഹാമുമായുള്ള മത്സരത്തിൽ സൂപ്പർ താരം റൊണാൾഡോ ആദ്യഇലവനിൽ ഉണ്ടായിരുന്നില്ല. സൈഡ് ബെഞ്ചിലായിരുന്ന താരം രണ്ടാം പകുതിയിൽ കളത്തിലിറങ്ങുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിലും റൊണാൾഡോയെ പരിശീലകൻ ടെൻ ഹാഗ് കളത്തിലിറക്കിയില്ല. ഇതിൽ നിരാശനായ താരം അവസാന വിസിൽ മുഴങ്ങുന്ന സമയത്ത് നിരാശയോടെ കളം വിടുകയായിരുന്നു. താരങ്ങൾ വിജയം ആഘോഷിക്കുന്ന സമയത്താണ് റൊണാൾഡോ അതിലൊന്നും ഭാഗമാകാതെ ഡ്രസ്സിംഗ് റൂമിലേക്ക് പോയത്.

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വിലക്ക്. താരത്തിന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് താരത്തിനെതിരെ വിലക്ക് പ്രഖ്യാപിച്ചത്. ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ കളിക്കളത്തിന് പുറത്തെ റൊണാൾഡോയുടെ പ്രവർത്തികളാണ് വിലക്കിന് കാരണം.

രണ്ട് ദിവസങ്ങൾക്കു മുമ്പ് നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് – ടോട്ടൻഹാം മത്സരത്തിൽ യുണൈറ്റഡ് ഗംഭീര വിജയം നേടിയിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ വിജയം.തങ്ങളുടെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധം മികച്ച അറ്റാക്കിങ് ശൈലിയിലാണ് യുണൈറ്റഡ് കളിച്ചത്. അതിനാൽ തന്നെ യുണൈറ്റഡിന്റെ ഈ വിജയത്തിൽ ആരാധകരെല്ലാം ആഹ്ലാദത്തിലായിരുന്നു.

എന്നാൽ ടോട്ടൻഹാമുമായുള്ള മത്സരത്തിൽ സൂപ്പർ താരം റൊണാൾഡോ ആദ്യഇലവനിൽ ഉണ്ടായിരുന്നില്ല. സൈഡ് ബെഞ്ചിലായിരുന്ന താരം രണ്ടാം പകുതിയിൽ കളത്തിലിറങ്ങുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിലും റൊണാൾഡോയെ പരിശീലകൻ ടെൻ ഹാഗ് കളത്തിലിറക്കിയില്ല. ഇതിൽ നിരാശനായ താരം അവസാന വിസിൽ മുഴങ്ങുന്ന സമയത്ത് നിരാശയോടെ കളം വിടുകയായിരുന്നു. താരങ്ങൾ വിജയം ആഘോഷിക്കുന്ന സമയത്താണ് റൊണാൾഡോ അതിലൊന്നും ഭാഗമാകാതെ ഡ്രസ്സിംഗ് റൂമിലേക്ക് പോയത്.

യുണൈറ്റഡിന്റെ വലിയ വിജയത്തിലും റൊണാൾഡോയുടെ ഈ പ്രവർത്തി വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. മത്സരം ശേഷം പരിശീലകൻ ടെൻ ഹാഗ് റൊണാൾഡോയ്ക്കെതിരെ നടപടി സ്വീകഠിക്കുമെന്ന് സൂചന നൽകിയിരുന്നു.

ടെൻഹാഗിന്റെ സൂചനയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം റൊണാൾഡോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിലക്ക് പ്രഖ്യാപിക്കുകയിരുന്നു. ഇതോടെ താരം യുണൈറ്റഡിന്റെ ചെൽസിക്കെതിരായ മത്സരത്തിൽ റൊണാൾഡോ ഉണ്ടാവില്ല.

തീപാറും പോരാട്ടത്തിൽ ഇന്ന് കിടിലൻ ടീമുകൾ നേർക്കുനേർ..

കേരളം വിടുമോ കേരളാ ബ്ലാസ്റ്റേഴ്‌സ് ?