in , , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കുന്ന ഏത് ക്ലബ്ബിലേക്കും അദ്ദേഹത്തെ വിട്ട് നൽകാം; പക്ഷെ…?; റോണോയ്ക്ക് തലവേദനയായി യുണൈറ്റഡിന്റെ പുതിയ ഉപാധി

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടുപോകുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. താരവുമായി മറ്റ് ക്ലബ്ബുകളുമായുള്ള ഒരുപാട് റിപോർട്ടുകൾ പുറത്ത് വന്നെങ്കിലും ഇത് വരെ താരത്തിന് പുതിയ ക്ലബ് കണ്ടെത്താൻ ആയിട്ടില്ല. ഇതോടെ റോണോ മാഞ്ചെസ്റ്ററിലേക്ക്‌ തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടാന്‍ ശ്രമം തുടങ്ങിയത്.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടുപോകുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. താരവുമായി മറ്റ് ക്ലബ്ബുകളുമായുള്ള ഒരുപാട് റിപോർട്ടുകൾ പുറത്ത് വന്നെങ്കിലും ഇത് വരെ താരത്തിന് പുതിയ ക്ലബ് കണ്ടെത്താൻ ആയിട്ടില്ല. ഇതോടെ റോണോ മാഞ്ചെസ്റ്ററിലേക്ക്‌ തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.

യുണൈറ്റഡിൽ തുടരാൻ വിമുഖത കാണിക്കുന്ന റോണോയ്ക്ക് മുന്നിൽ യുണൈറ്റഡ് ഒരു ഉപാധികള്‍വച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. വരുന്ന സീസണില്‍ ലോണ്‍ വ്യവസ്ഥയില്‍ മറ്റൊരു ടീമില്‍ കളിക്കാന്‍ അനുവദിക്കാമെന്നാണ് യുണൈറ്റഡ് നൽകുന്ന ഉപാധി.

പക്ഷേ ഇതിനായി നിലവിലെ കരാര്‍ ഒരുവര്‍ഷത്തേങ്കിലും പുതുക്കണമെന്നും ലോണ്‍ കാലാവധി കഴിഞ്ഞാല്‍ ടീമില്‍ തിരിച്ചെത്തണമെന്നും യുണൈറ്റഡ് ആവശ്യപ്പെടുന്നു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായതോടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടാന്‍ ശ്രമം തുടങ്ങിയത്. യുണൈറ്റഡിൽ തുടരാൻ വിമുഖത കാണിക്കുന്ന റോണോയ്ക്ക് ഈ കരാർ അംഗീകരിക്കുകയെണെങ്കിൽ റോണോയ്ക്ക് ഇഷ്ട ക്ലബ്ബിൽ ലോൺ അടിസ്ഥാനത്തിൽ പോകാനാവും. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ഏതെങ്കിലും ടീമിൽ ലോണിൽ പോയാൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാനാവാം.

പക്ഷെ,ലോണ്‍ കാലാവധി കഴിഞ്ഞാല്‍ ടീമില്‍ തിരിച്ചെത്തണെമെന്നും നിലവിലെ കരാര്‍ ഒരുവര്‍ഷത്തേങ്കിലും പുതുക്കണമെന്നുള്ള യുണൈറ്റഡിന്റെ ഉപാധി റോണോയ്ക്ക് വീണ്ടും തലവേദനയാകും. അടുത്ത സീസണിലും യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനായില്ല എങ്കിൽ റോണോയുടെ കാര്യം കൂടുതൽ കഷ്ടത്തിലാവും.

അന്ന് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ സ്ഥിരം സാനിധ്യം; പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിട്ടപ്പോൾ സ്ഥാനം സൈഡ് ബെഞ്ചിൽ; പുതിയ അവസരങ്ങൾ തേടി യുവതാരം

സഞ്ജു ലോകോത്തര പ്രതിഭയുള്ള താരമായി മാറും; പക്ഷെ അതിന് ചെയ്യേണ്ടത് ഒരു കാര്യം മാത്രം