in , , , ,

CryCry LOVELOVE AngryAngry LOLLOL OMGOMG

യുണൈറ്റഡിന്റെ വിജയത്തിന്റെ ശോഭ കെടുത്തി റൊണാൾഡോ; വീഡിയോ കാണാം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധത്തിലുള്ള മത്സരമാണ് ഇന്നലെ ഓൾഡ് ട്രാഫൊഡിൽ ചുവന്ന ചെകുത്താന്മാർ കാഴ്ച വെച്ചത്. മികച്ച റ്റാക്കിങ് ഫുട്ബാൾ കാഴ്ച വെച്ച യുണൈറ്റഡ് ഇന്നലെ ടോട്ടൻഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾ വിജയിക്കുകയും ചെയ്തു. എന്നാൽ ഈ മികച്ച വിജയത്തിനിടയിലും യുണൈറ്റഡിന്റെ ശോഭ കെടുത്തുന്ന പ്രവർത്തിയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഇന്നലെ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ ആദ്യ ഇലവനിൽ റൊണാൾഡോ ഉണ്ടായിരുന്നില്ല. സൈഡ് ബെഞ്ചിലായിരുന്നു റൊണാൾഡോയുടെ സ്ഥാനം. രണ്ടാം പകുതിയിൽ പകരക്കാരനായി റൊണാൾഡോ വരുമെന്ന് ആരാധകർ കരുതിയിരുന്നു. എന്നാൽ മത്സരത്തിൽ പകരക്കാരനായി റൊണാൾഡോയെ പരിശീലകൻ ടെൻ ഹാഗ് ഇറക്കിയിരുന്നില്ല. ഇത് റൊണാൾഡോയെ നിരാശനാക്കുകയും മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുന്നതിന് മുമ്പുതന്നെ ഓൾഡ് ട്രാഫോഡിലെ എക്സിറ്റ് ടണലിലൂടെ താരം ഇറങ്ങി പോവുകയും ചെയ്തു.

യുണൈറ്റഡ് ഒരു വലിയ വിജയം ആഘോഷിക്കുന്നതിനിടയിലാണ് സൂപ്പർ താരത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവർത്തിയുണ്ടായത് എന്നത് ആരാധകർക്കിടയില് താരത്തിനെതിരെയുള്ള വിമർശനത്തിന് കാരണമായിട്ടുണ്ട്. മത്സരശേഷം പരിശീലകൻ ടെൻ ഹാഗ് ഇക്കാര്യം പ്രതിപാദിക്കുകയും ചെയ്തു. ”റൊണാൾഡോ അവിടെ ഉണ്ടായിരുന്നു, ഞാൻ അദ്ദേഹത്തെ കണ്ടു, പക്ഷേ ഞാൻ അദ്ദേഹവുമായി സംസാരിച്ചില്ല. ഇന്നല്ല നാളെ ഞാൻ അത് കൈകാര്യം ചെയ്യും. ഇപ്പോൾ ഞങ്ങൾ ഈ വിജയം ആഘോഷിക്കുകയാണ്, ശനിയാഴ്ച ചെൽസിയിലെ മറ്റൊരു വലിയ മത്സരം മുന്നിലുണ്ട് .ഇപ്പോൾ വലിയ വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മത്സരശേഷം ടെൻ ഹാഗ് പറഞ്ഞു.

അതെ സമയം സൂപ്പർ താരം റൊണാൾഡോ യുണൈറ്റഡിൽ തൃപ്‌തനല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. നേരത്തെ അദ്ദേഹം യുണൈറ്റഡ് വിടാനുള്ള പല ശ്രമങ്ങളും നടത്തിയിരുന്നു. എ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് താരം വീണ്ടും യുണൈറ്റഡിൽ തുടർന്നത്.

റൊണാൾഡോ ജനുവരിയോടെ മറ്റൊരു ക്ലബ്ബിലേക്ക് പോകുമെന്നുള്ള റിപ്പോർട്ട് റൊണാൾഡോയുടെ സഹോദരിയെ ഉദ്ധരിച്ച് പല പ്രമുഖ കായിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതെ സമയം, 37 കാരനായ റൊണാൾഡോ 2021 ലാണ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിൽ നിന്നും തന്റെ പഴയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്.

നെയ്‌മറെ നയിച്ച ഐഎസ്എൽ താരം വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു

ബ്ലാസ്‌റ്റേഴ്‌സിനെ പൂട്ടിക്കാൻ അടുത്ത പണി