in , , ,

LOVELOVE OMGOMG LOLLOL

റൊണാൾഡോയ്ക്ക് പുതിയ ക്ലബ്‌; ചർച്ചകൾ അവസാന ഘട്ടത്തിൽ

മാഞ്ചസ്റ്റർ യുണൈറ്റഡും താരം ക്ലബ്‌ വിടട്ടെ എന്ന നിലപാടിലാണ്. റോണോ തന്റെ പ്ലാനുകളുടെ ഭാഗമാണ് എന്ന് ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്ന യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് ഇപ്പോൾ താരത്തിന് തുടരാൻ താല്പര്യം ഇല്ലെങ്കിൽ ക്ലബ്‌ വിടട്ടെ എന്ന നിലപാടിലാണ്.

സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിൽ അവ്യക്തതകൾ തുടരുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ താൽപര്യം പ്രകടപ്പിക്കാത്ത റൊണാൾഡോ മറ്റുക്ലബ്ബുകളിലേക്ക് ചേക്കേറാനുള്ള ശ്രമവും നടത്തിയിരുന്നു.

പിഎസ്ജി, ഡോർട്ട്മുണ്ട്, എഎസ് റോമ തുടങ്ങിയ ക്ലബ്ബുകളുമായി ബന്ധപ്പെട്ട് താരത്തെ ചുറ്റിപറ്റിയുള്ള റുമറുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഇതിൽ പല ക്ലബ്ബുകളു മായുള്ള ചർച്ചകൾ പരാജയപെട്ടിരുന്നു.

ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് റോണോൾഡോയുടെ ഏജന്റ് ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ നാപൊളിയുമായി ചർച്ചയിലാണ്. നാപൊളിയുമായുള്ള ചർച്ചകൾ പുരോഗതിയിലാണെന്നും റോണോ നാപൊളിയിലേക്ക് കൂടുമാറുമെന്നുള്ള റിപ്പോർട്ടുകളും ശക്തമാണ്.

ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ളതിനാൽ റൊണാൾഡോയ്ക്കും നാപൊളിയിലേക്ക് പോകാൻ താല്പര്യമുണ്ട്. നാപൊളിയ്ക്കും റോണോയിൽ താൽപര്യം ജനിച്ചാൽ 100 മില്ല്യൺ അവർ ഈ ട്രാൻസ്ഫറിന് വേണ്ടി മുടക്കേണ്ടി വരും.

അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡും താരം ക്ലബ്‌ വിടട്ടെ എന്ന നിലപാടിലാണ്. റോണോ തന്റെ പ്ലാനുകളുടെ ഭാഗമാണ് എന്ന് ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്ന യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് ഇപ്പോൾ താരത്തിന് തുടരാൻ താല്പര്യം ഇല്ലെങ്കിൽ ക്ലബ്‌ വിടട്ടെ എന്ന നിലപാടിലാണ്.

OFFICIAL: ബ്രസീൽ താരം എവെർട്ടൻ കക്ക ഇനി കേരളത്തിന് വേണ്ടി കളിക്കും?

ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയാൻ കടൽ കടന്നെത്തുന്ന കിടിലൻ താരങ്ങൾ??