യൂറോ കപ്പ്, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു ടൂർണമെന്റാണ്. പോർച്ചുഗൽ ക്വാർട്ടർ ഫൈനൽ വരെ എത്തിയെങ്കിലും റോണോയ്ക്ക് യൂറോയിൽ ഒരൊറ്റ ഗോൾ പോലും നേടാനായിട്ടില്ല. ഒരു അസിസ്റ്റ് മാത്രമാണ് താരത്തിന്റെ സംഭാവന. പ്രീ ക്വാർട്ടറിൽ നിർണയകമായ ഒരു പെനാൽറ്റി താരം നഷ്ടപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ താരത്തെ നാണിപ്പിക്കുന്ന മറ്റൊരു കണക്ക് കൂടി പുറത്ത് വരികയാണ്.
ALSO READ: ബാലൺ ഡിയോർ പവർ റാങ്കിങ് വന്നു; മെസ്സിയടക്കം 3 അർജന്റീന താരങ്ങൾ പട്ടികയിൽ
ഇക്കഴിഞ്ഞ യൂറോയിൽ ഏറ്റവും കൂടുതൽ അവസരം തുലച്ചവരുടെ പട്ടിക പുറത്ത് വന്നപ്പോൾ ആ പട്ടികയിൽ മൂന്നാമനാണ് റോണോ. ജർമൻ താരം കൈ ഹാവെർട്സാണ് അവസരം നഷ്ടപ്പെടുത്തിയതിൽ ഒന്നാം സ്ഥാനത്ത്. 7 വമ്പൻ ഗോളവസരങ്ങളാണ് താരം കളഞ്ഞ് കുളിച്ചത്.
പട്ടികയിൽ രണ്ടാമൻ ബെല്ജിയത്തിന്റെ റൊമേലു ലുകാകുവാണ്. ആറ് അവസരങ്ങളാണ് താരം നഷ്ടപ്പെടുത്തിയത്. അഞ്ച് അവസരങ്ങൾ നഷ്ടപ്പെടുത്തിയ റോണോ പട്ടികയിൽ മൂന്നാമനാണ്. ഫുട്ബോൾ സ്റ്റാറ്റിക്‌സിസുകൾ പുറത്ത് വിടുന്ന വൂ സ്‌കോർഡ് എന്ന വെബ്‌സൈറ്റാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്.
ALSO READ: ആശാനില്ലാതെ എന്ത് ആഘോഷം; ബർണബ്യൂവിൽ റോണോയെ അനുകരിച്ച് എംബാപ്പെ; വീഡിയോ കാണാം
അതേ സമയം യൂറോ കപ്പിലെ മോശം ഫോമിലും ഫുട്ബോളിൽ നിന്നും വിരമിക്കില്ലെന്ന് റോണോ അറിയിച്ചിരുന്നു. 2026 ലെ ലോകകപ്പടക്കം റോണോ ലക്‌ഷ്യം വെയ്ക്കുന്നുണ്ട്.
ALSO READ: കോപ ആഘോഷം അതിര് കടന്നു; വംശീയവിഷം തുപ്പി അർജന്റീന താരങ്ങൾ; എൻസോയെ ഒറ്റപ്പെടുത്തി സഹതാരങ്ങൾ
ലോകകപ്പ് കൂടാതെ തന്റെ മകനോടൊപ്പം പ്രൊഫഷണൽ ഫുട്ബോളിൽ ഒന്നിച്ച് കളിയ്ക്കാൻ റോണോ പദ്ധതിയിടുന്നതായി മുൻ ചെൽസി താരവും റോണോയുടെ സുഹൃത്തുമായ അഡ്രിയാൻ മുട്ടു നേരത്തെ വെളിപ്പെടുത്തിയിരുന്നു.