in ,

LOVELOVE AngryAngry OMGOMG CryCry LOLLOL

സന്തോഷ് ട്രോഫിയുടെ മുഖ്യാതിഥി സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോ

സൗദി അറേബ്യയിലെ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് തുടങ്ങും ഫുട്‍ബോൾ ഇതിഹാസം സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോയാകും ചീഫ് ഗെസ്റ്റ് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇത് സംഭവിക്കുകയാണെങ്കിൽ ഒരുപാട് ഇന്ത്യൻ ഫുട്‍ബോൾ താരങ്ങൾക്ക് റൊണാൾഡോയെ കാണാൻ സാധിക്കും.നിലവിൽ സൗദി അറേബ്യൻ ക്ലബായ അൽ നാസറിന്റെ താരമാണ് റൊണാൾഡോ റിയാദ് കേന്ദ്രമാക്കിയുള്ള ക്ലബ്ബാണ് അൽ നാസർ.

നിലവിൽ മികച്ച ഫോമിലാണ് താരം അൽ നാസറിന് വേണ്ടി കളിക്കുന്നത്.യൂറോപ്പിലെ സകല റെക്കോർഡുകളും തന്റെ പേരിലാക്കിയാണ് താരം സൗദിയിൽ എത്തിയത്.ആദ്യമായാണ് റൊണാൾഡോ യൂറോപ്പിന് പുറത്ത് ഒരു ഏഷ്യൻ രാജ്യത്ത് പന്ത് തട്ടുന്നത്.

സന്തോഷ് ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് നടത്തുന്നത്.ഇത്തവണ കേരളം സന്തോഷ് ട്രോഫിയുടെ സെമിയിലേക്ക് യോഗ്യത നേടിയിട്ടില്ല.അത് മലയാളി ഫുട്‍ബോൾ ആരാധകർക്ക് വലിയ നിരാശയാണ്.

സ്പോർട്സ് 18 ചാനലിൽ മത്സരത്തിന്റെ തത്സമയ സംപ്രക്ഷണം ഉണ്ടാവും.ഇതല്ലാം ഇന്ത്യൻ ഫുട്‍ബോളിന്റെ മാറ്റത്തിന്റെ സൂചനകളാണ്.

ഞങ്ങൾക്ക് മാത്രമല്ല, എല്ലാവർക്കും ‘VAR’ വേണമെന്ന് സൂപ്പർ പരിശീലകൻ??

കേരള ബ്ലാസ്റ്റേഴ്സിലെ ഇഷ്ടതാരം ആര്?? സഞ്ജു സാംസൺ പറയുന്നു..