in

LOVELOVE CryCry OMGOMG LOLLOL

ഇറ്റലിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചില അടികൾ കിട്ടുമെന്ന് അറിയാമെന്ന് ബോനുച്ചി…

പോർച്ചുഗൽ vs തുർക്കി, ഇറ്റലി vs നോർത്ത് മാസിഡോണിയ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകളാണ് യോഗ്യതക്ക് വേണ്ടിയുള്ള അവസാന മത്സരത്തിൽ ഏറ്റുമുട്ടുക, അതിനാൽ തന്നെ പോർച്ചുഗൽ vs ഇറ്റലി മത്സരം വരാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നു, മാർച്ച്‌ മാസത്തിലാണ് പ്ലേ ഓഫ് മത്സരങ്ങൾ അരങ്ങേറുന്നത്,

Cristiano Ronado in Portugal vs Qatar [Twiter/Portuga]

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്, പോർച്ചുഗൽ vs ഇറ്റലി മത്സരം വന്നാൽ ചില അടികൾ കിട്ടുമെന്ന് അറിയാമെന്ന് യുവന്റസിന്റെ ഇറ്റാലിയൻ ഡിഫെൻഡറായ ലിയനാർഡോ ബോനുച്ചി,

ലോകകപ്പ് യോഗ്യത പ്ലേ ഓഫിനുള്ള ഗ്രൂപ്പ്‌ സിയിലാണ് ഇറ്റലിയും പോർച്ചുഗലുമുള്ളത്, നാല് ടീമുകളുള്ള ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമേ ലോകകപ്പ് യോഗ്യത നേടുകയുള്ളൂ എന്നതുകൊണ്ട് മരണപോരാട്ടം തന്നെയാണ് പ്ലേ ഓഫ് മത്സരങ്ങളിൽ കാത്തിരിക്കുന്നത്,

GOAT Cristiano Ronaldo

പോർച്ചുഗൽ vs തുർക്കി, ഇറ്റലി vs നോർത്ത് മാസിഡോണിയ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകളാണ് യോഗ്യതക്ക് വേണ്ടിയുള്ള അവസാന മത്സരത്തിൽ ഏറ്റുമുട്ടുക, അതിനാൽ തന്നെ പോർച്ചുഗൽ vs ഇറ്റലി മത്സരം വരാൻ ഏറെ സാധ്യത കൽപ്പിക്കപ്പെടുന്നു, മാർച്ച്‌ മാസത്തിലാണ് പ്ലേ ഓഫ് മത്സരങ്ങൾ അരങ്ങേറുന്നത്,

“ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞത് ഞാൻ കേട്ടു, ഞങ്ങൾ വരാൻ സാധ്യതയുള്ള പോർച്ചുഗൽ vs ഇറ്റലി മത്സരത്തെ പറ്റി തമാശ പങ്കിടുകയും ചെയ്തു, മൈതാനത്ത് എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം, തനിക്ക് ചില പ്രഹരങ്ങൾ കിട്ടുമെന്ന് ക്രിസ്റ്റ്യാനോക്ക് അറിയാം,”

“മൈതാനത്തു എന്തു ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, ഞങ്ങൾ മാർച്ചിൽ വീണ്ടും കാണും, ഞങ്ങൾ രണ്ട് മികച്ച മത്സരങ്ങൾ കളിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്,” – ലിയനാർഡോ ബോനുച്ചി റായ് സ്പോർട്സിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.

ലിയോ മെസ്സി ഇപ്പോഴും ബാഴ്സക്ക് പണം നേടികൊടുക്കുന്നു, ഉദാഹരണങ്ങൾ ഇതാ…

“തിരികെ വരാൻ കഴിഞ്ഞതിൽ സന്തോഷം” -പിസ്ജിയെ പറ്റി റൊണാൾഡീഞ്ഞോ മനസ്സ് തുറക്കുന്നു…