in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

റൂമർ: ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും റയൽ മാഡ്രിഡിലേക്ക് എത്തുമെന്ന് റിപ്പോർട്ട്‌…

പുതിയ പരിശീലകനായ റാൽഫ് റാങ്‌നിക്കിന്റെ വരവിനുശേഷം ഓൾഡ് ട്രാഫോർഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് ഫുട്ബോൾ ലോകത്ത് സംസാരങ്ങൾ ഉയരുന്നതിനാൽ, ജനുവരിയിൽ ഒരു ഇടപാട് നടത്താനുള്ള അവസരം വന്നേക്കാമെന്ന് റയൽ മാഡ്രിഡ്‌ വിശ്വസിക്കുന്നുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്

Florentino Perez calling Cristiano Ronaldo and Jose Mourinho [MailOnline sport]

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി ക്രിസ്റ്റ്യാനോ റൊണാൾഡോ വളർന്നത് റയൽ മാഡ്രിഡ്‌ എന്ന യൂറോപ്യൻ രാജാക്കന്മാരുടെ ഒപ്പമാണ്. 438 മത്സരങ്ങൾ – 451 ഗോളുകൾ, 131 അസിസ്റ്റുകൾ തുടങ്ങി സാന്റിയാഗോ ബെർണബുവിലെ പുൽനാമ്പുകൾ വരെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ജീനിയസിന്റെ കഥ പറഞ്ഞുതുടങ്ങും.

2009-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ, 2018-ലാണ് റയൽ മാഡ്രിഡ്‌ വിട്ടുകൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറുന്നത്. നാല് UCL കിരീടം, നാല് ബാലൻ ഡി ഓർ അവാർഡുകൾ തുടങ്ങി നിരവധി ശ്രേദ്ദേയമായ നേട്ടങ്ങളെല്ലാം അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം നേടിയിട്ടുണ്ട്.

Florentino Perez calling Cristiano Ronaldo and Jose Mourinho [MailOnline sport]

ക്രിസ്റ്റ്യാനോ റൊണാൾഡോയെ മിസ് ചെയ്യാത്തവരായി ഇന്ന് മാഡ്രിഡിൽ ആരും തന്നെ ഉണ്ടാവില്ല, കാരണം അത്രത്തോളം അദ്ദേഹം ആരാധകരുടെയും റയൽ മാഡ്രിഡിന്റെയും പ്രിയപ്പെട്ടവനായി മാറിയിട്ടുണ്ട്. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

ഇപ്പോഴിതാ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നീക്കങ്ങൾ റയൽ മാഡ്രിഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പോർച്ചുഗീസ് നായകനുമായി വീണ്ടും ഒന്നിക്കാനുള്ള അവസരത്തെ റയൽ മാഡ്രിഡ്‌ സ്വാഗതം ചെയ്യുമെന്നും ഫുട്ബോൾ ഇൻസൈഡർ റിപ്പോർട്ട്‌ ചെയ്യുന്നു.

പുതിയ പരിശീലകനായ റാൽഫ് റാങ്‌നിക്കിന്റെ വരവിനുശേഷം ഓൾഡ് ട്രാഫോർഡിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയെക്കുറിച്ച് ഫുട്ബോൾ ലോകത്ത് സംസാരങ്ങൾ ഉയരുന്നതിനാൽ, ജനുവരിയിൽ ഒരു ഇടപാട് നടത്താനുള്ള അവസരം വന്നേക്കാമെന്ന് റയൽ മാഡ്രിഡ്‌ വിശ്വസിക്കുന്നുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഈ ട്രാൻസ്ഫർ യാഥാർഥ്യമാകാൻ സാധ്യത വളരെ കുറവാണെങ്കിലും എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

മെസ്സിയുടെ ജീവിതം എളുപ്പമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് അർജന്റീന സൂപ്പർ താരം…

ക്യാപ്റ്റന്‍ ഹർഭജൻ, ഓപണർ ജയസൂര്യ, മുംബൈയുടെ ആദ്യ പ്ലേയിങ് ഇലവൻ (IPL 2008)