in ,

“സാമൂഹിക മാധ്യമങ്ങൾ നിന്ന് കത്തും“; ആരാധകർക്ക് മുന്നറിയിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത്…

ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയതായി സമാരംഭിച്ച യൂട്യൂബ് ചാനൽ, ‘യുർ ക്രിസ്റ്റ്യാനോ’, ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 20 മില്യൺലധികം സബ്സ്ക്രൈബ്ർസിനെയാണ് റൊണാൾഡോന് നേടാൻ കഴിഞ്ഞത്. ഈയൊരു സമയം സാമൂഹിക മാധ്യമങ്ങളിൽ വമ്പൻ തരംഗമായിരുന്നു റൊണാൾഡോയുടെ യൂട്യൂബ് ചാനൽ.

ഇപ്പോളിത സാമൂഹിക മാധ്യമങ്ങളില്ലാം ഒന്നുംകൂടി തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് റൊണാൾഡോ. റൊണാൾഡോ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനൽ വഴി, തന്റെ ചാനലിലെ അടുത്ത അതിഥി “ഇന്റെർനെറ്റ് തകർക്കും” എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിലെ റൊണാൾഡോയുടെ മുൻ സഹതാരങ്ങളിൽ ഒരാളായ റിയോ ഫെർഡിനാൻഡ് റൊണാൾഡോയെ സന്ദർശിച്ചതായി കാണിക്കുന്ന വീഡിയോയിലാണ് റൊണാൾഡോ ഈകാര്യം പറഞ്ഞത്. ഫെർഡിനാൻഡിനേക്കാൾ പ്രശസ്തനായ വ്യക്തിയാണ് വരാൻ പോവുന്നതെന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്.

എന്തിരുന്നാലും ആരാധകരെല്ലാം ഈയൊരു വീഡിയോക്കായി കാത്തിരിക്കുകയാണ്. ചില അഭ്യൂഹങ്ങൾ പ്രകാരം യൂട്യൂബിൽ ഏറ്റവുംമധികം സബ്സ്ക്രൈബ്ർസുള്ള മിസ്റ്റർ ബീസ്റ്റാണ് റൊണാൾഡോയുടെ അഥിതിയെന്നാണ്.

മെസ്സിയൊ റൊണാൾഡോയൊ അല്ല; ഫുട്ബോളിന്റെ GOAT ഇദ്ദേഹമാണ്, അഭിപ്രായവുമായി ഒലിവർ ഖാൻ…

സഞ്ജു ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തി; സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ കേരളത്തെ നയിക്കും…