in

LOVELOVE

“മാജിക്‌ മെസ്സി, മികച്ച വ്യക്തിത്വം..” – റൊണാൾഡോ പറയുന്നു

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ പിയേഴ്സ് മോര്‍ഗനോട്‌ അര്ജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സിയെ കുറിച്ചു സംസാരിച്ചിട്ടുണ്ട്. ലയണൽ മെസിയൊരു മാജിക്കാണ്. 16 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്

ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ പിയേഴ്സ് മോര്‍ഗനുമായുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭിമുഖം വലിയ ചര്‍ച്ചയായിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള താരത്തിന്റെ വാക്കുകൾ കടുത്ത തീരുമാനങ്ങൾക്കാണ് വഴിവെക്കുന്നത്.

ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ പിയേഴ്സ് മോര്‍ഗനോട്‌ അര്ജന്റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസ്സിയെ കുറിച്ചു സംസാരിച്ചിട്ടുണ്ട്. ലയണൽ മെസിയൊരു മാജിക്കാണ്. 16 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമാണുള്ളത്.

എന്നാൽ ഞാന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തൊന്നുമല്ല. അദ്ദേഹം എന്‍റെയൊരു സഹതാരത്തെ പോലെയാണ്. അദ്ദേഹം എന്നെക്കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആദരവ് തോന്നാറുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യയും അര്‍ജന്‍റീനക്കാരിയായ എന്‍റെ ഭാര്യയും ആദരവോടെയേ സംസാരിക്കാറുള്ളു എന്നാണ് റൊണാൾഡോ മെസ്സിയെ കുറിച്ച് പറഞ്ഞത്.

എന്തിരുന്നാലും റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഭാവി അനിശ്ചിതത്തിലാണ്. താരത്തിന്റെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒഴിവാക്കാൻ നിൽക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.

വയറ്റിൽ അണുബാധ, പോർച്ചുഗൽ ടീമിനോടൊപ്പം പരിശീലനവും റൊണാൾഡോക്ക് നഷ്ടമാകും

കിരീടം തട്ടിയെടുത്തവരോട് പകരം വീട്ടാൻ ബ്ലാസ്റ്റേഴ്‌സ്