in , ,

റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലന ക്യാമ്പിൽ ഇത് വരെയും എത്തിച്ചേർന്നിട്ടില്ല.

കഴിഞ്ഞ കുറച്ചു ദിവസമായി ഫുട്ബോൾ ലോകത്ത് ചർച്ച ചെയ്യപെടുന്നത് ക്രിസ്ത്യാനോ റൊണാൾഡോയെ പറ്റിയാണ്. താരം മാഞ്ചേസ്റ്റർ യുണൈറ്റഡ് വിടാൻ തയ്യാറാണെന്ന് രീതിയിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. മികച്ച ഒരു ഓഫർ ലഭിച്ചാൽ തന്നെ പോകാൻ അനുവദിക്കണമെന്ന് റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ താരത്തെ വിൽക്കില്ലെന്ന് യുണൈറ്റഡ് വ്യക്തമാക്കിയിരുന്നു. ഇതിനെ പറ്റി സഹതാരം ബ്രൂണോ ഫെർണാണ്ട്‌സിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.പരിശീലന ക്യാമ്പിന്റെ നാലാം ദിവസം റൊണാൾഡോ ടീമിനോപ്പം ചേരുമെന്നായിരുന്നു ബ്രൂണോയുടെ മറുപടി.

ഇന്ന് റൊണാൾഡോ ക്ലബ്ബിന് ഒപ്പം ചേരുമെന്നാണ് കരുതപ്പെട്ടത്. പക്ഷെ തനിക്ക് ഇന്ന് ക്ലബ്ബിന് ഒപ്പം ചേരുവാൻ സാധിക്കില്ലെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. കുടുംബപരമായ പ്രശ്നങ്ങൾ കൊണ്ടാണ് ക്ലബ്ബിന് ഒപ്പം ചേരുവാൻ തനിക്ക് സാധിക്കാത്തത് എന്നാണ് താരത്തിന്റെ വിശദീകരണം.

റൊണാൾഡോ ക്ലബ്‌ വിടാൻ തയ്യാറായി നിൽകുമ്പോൾ താരത്തിന്റെ ഈ പ്രവർത്തി താരം ക്ലബ് വിടുമെന്ന് തന്നെയാണോ സൂചിപ്പിക്കുന്നത്. നിലവിൽ താരത്തിന് വേണ്ടി അഞ്ചു ക്ലബ്ബുകൾ രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ റൊണാൾഡോ യുണൈറ്റഡിൽ തുടരുമോ ഇല്ലയോ എന്ന് അറിയാൻ സാധിക്കും.

സുഹൈറിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപെട്ട നോർത്ത് ഈസ്റ്റ്‌ മേഖലയിൽ നിന്നുള്ള ആ താരം ആരാണ്??

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ഐ ലീഗ് ക്ലബ്ബിലേക്ക്..