ഫുട്ബോളാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മേഖല. ഫുട്ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും റോണോ തന്റെ പേരിലാക്കിയിരുന്നു. ഇപ്പോഴിതാ ഫുട്ബോളിന് പിന്നാലേ മറ്റൊരു ഗെയിമിലേക്ക് ശ്രദ്ധ ചെലുത്താൻ ഒരുങ്ങുകയാണ് റോണോ..
ALSO READ: യൂറോയിലെ മിന്നും പ്രകടനം; എൻഗാളോ കാന്റെ വീണ്ടും പ്രീമിയർ ലീഗിലേക്ക്…
സമീപകാലത്തായി പോർച്ചുഗലിൽ ജനപ്രീതി നേടിയെടുത്ത കായിക ഇനമാണ് പാഡൽ. ടെന്നിസിന് സമാനമായ കായിക ഇനമാണിത്. രണ്ട് റാക്കറ്റുകളും ടെന്നീസ് ബോളും ഉപയോഗിച്ചാണ് ഈ ഗെയിം കളിക്കുന്നത്. ഈ ഗെയിലേക്കാണ് റോണോ ശ്രദ്ധ ചെലുത്താൻ ഒരുങ്ങുന്നത്.
ALSO READ: പപ്പ പെരസ് കുക്കിങ്; അർജന്റീനയുടെ അത്ഭുതതാരത്തെ നോട്ടമിട്ട് റയൽ
പാഡൽ സിറ്റി എന്ന പേരിൽ പോർച്ചുഗലിൽ പുതിയ പദ്ധതി വികസിപ്പിക്കുന്നുണ്ട്. ഇതിലേക്ക് വമ്പൻ നിക്ഷേപം നടത്താൻ റോണോ ഒരുങ്ങുന്നതായാണ് റിപോർട്ടുകൾ. റോണോയുടെയും വ്യവസായി ഫിലിപ്പെ ഡി ബോട്ടിന്റെയും ഉടമസ്ഥയിലുള്ള പോർച്ചുഗൽ പാഡൽ ഫെഡറേഷനാണ് ഈ പദ്ധതി തയാറാക്കുന്നത്.
ALSO READ: ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ വമ്പൻ ക്ലബ് രംഗത്ത്; അങ്ങോട്ട് പോകരുതേയെന്ന് ആരാധകർ
പാഡൽ പദ്ധതിയുടെ ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടെ വമ്പൻ പദ്ധതികളാണ് ഇവിടെ ഒരുങ്ങാൻ പോകുന്നത്.
ALSO READ: ബെല്ലിങ്ഹാമോ വിനീഷ്യസോ അല്ല; ‘ബാലൺ ഡി ഓർ’ നേടുക മറ്റൊരു താരം; ഹാമസ് റോഡ്രിഗസ്
ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പദ്ധതിയുടെ ഭാഗമാവുന്നത് പോർചുഗലിലും പുറത്തും പാഡലിന്റെ ജനപ്രീതി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.
SOURCE: Cristiano Ronaldo plans to solidify himself as key figure in Portugal for new sport: Reports