വിമർശകർ രണ്ട് വിഭാഗമാണ്. ഒന്നാമത്തെ വിഭാഗം നമ്മൾ നന്നാവണം എന്ന് കരുതി വിമർശിക്കുന്നവർ. രണ്ടമത്തേത് നമ്മൾ ഒരിക്കലും നന്നാവരുത് എന്ന് കരുതി വിമർശിക്കുന്നവർ. മലയാളി താരം സഞ്ജു സാംസണെ വിമർശിച്ച രണ്ടാം വിഭാഗത്തിൽപ്പെട്ട ഒരു ഇന്ത്യൻ ഇതിഹാസ താരം സഞ്ജുവിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ എയറിൽ പോയിരിക്കുകയാണ്.
സഞ്ജു മികച്ച പ്രകടനം കാഴ്ച്ച വെച്ചതോടെ സഞ്ജുവിനെ നിരന്തരമായി വിമർശിക്കുന്ന പലരും എയറിൽ പോയിട്ടുണ്ട്. അതിൽ പ്രധാനിയാണ് ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗാവസ്‌കർ.
ക്ലബ് ചരിത്രത്തിലെ രണ്ടാം കിരീടം;ചാക്കോളാസ് ട്രോഫിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് ജേതാക്കൾ
ഗാവസ്‌കർ വായ തുറക്കുന്നത് പോലും ചിലപ്പോൾ സഞ്ജുവിനെ വിമർശിക്കാനാണെന്ന് തോന്നാറുണ്ട്. ഋഷഭ് പന്തിനെ പിന്തുണയ്ക്കാനാണ് ഗാവസ്‌കർ പലപ്പോഴും സഞ്ജുവിനെ ഇരയാക്കാറുള്ളത്. പന്തിനെ പ്രശംസിക്കുന്നതിൽ തെറ്റില്ല. എന്നാൽ അതിനെ മറപിടിച്ച് സഞ്ജുവിനെ തരംതാഴ്ത്തുന്നത് ഒരിക്കലും ശരിയല്ല.
പോളല്ല, ഇത് കളിച്ച് നേടിയ വിജയം; ബൊറൂസിയ ഡോർട്മണ്ടിനെ വീഴ്ത്തി ചെന്നൈയിൻ എഫ്സിയുടെ കൗമാരനിര
ഇക്കഴിഞ്ഞ ഐസിസി ടി20 ലോക്കപ്പിൽ അടക്കം ഗാവസ്‌കർ സഞ്ജുവിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ബാറ്റിങ്ങിൽ മാത്രമല്ല, വിക്കറ്റ് കീപ്പിങ്ങിലും സഞ്ജുവിനേക്കാൾ മികച്ചത് പന്താണെന്ന് ഗവാസ്കർ തുറന്നടിച്ചിരുന്നു.
ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ സന്നാഹ മൽസരത്തിൽ സഞ്ജു സാംസൺ ഒരു റൺസ് നേടിയതിന് പിന്നാലെയും ഗാവസ്‌കർ സഞ്ജുവിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. വാസ്കറിനെ പോലുള്ളവരുടെ വിലയിരുത്തലുകൾ സഞ്ജുവിന്റെ അവസരങ്ങളെ നഷ്ടപ്പെടുത്തിയെന്ന് ആക്ഷേപം ആരാധകർക്കിടയിലുണ്ടായിരുന്നു. ഇതിനിടയിലാണ് തിരച്ചിടിക്കാൻ പാകത്തിന് ഒരു തകർപ്പൻ ഇന്നിങ്സുമായി സഞ്ജു കളംനിറഞ്ഞത്.