ഇവാൻ വുകമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനാകുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിൽ ഒരുപാട് പരിശീലകർ വരികയും പോവുകയും ചെയ്തിരുന്നു. ഓരോ സീസണിലും ഓരോ പരിശീലകർ വീതവും ചില ഘട്ടങ്ങളിൽ ഒരു സീസണിൽ തന്നെ ഒന്നിലധികം പരിശീലകരും കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടായിരുന്നു. എന്നാൽ ഇവാൻ വുകമാനോവിച്ച് മാത്രമാണ് കേരളബ്ലാസ്റ്റേഴ്‌സിൽ നിലയുറപ്പിച്ചത്.
കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ തുടർച്ചയായ മൂന്നാം സീസണിലും ടീമിനെ പരിശീലിപ്പിക്കുന്ന ഒരേയൊരു പരിശീലകൻ കൂടിയാണ് ഇവാൻ ആശാൻ.ആരാധകർ ക്ക് ഏറെ പ്രിയപ്പെട്ട പരിശീലകനാണെങ്കിലും ഇവാൻ ആശാനെതിരെ ഇപ്പോൾ വിമർശനങ്ങൾ ഉയരുകയാണ്.
അദ്ദേഹത്തിന്റെ ടാക്ടിക്സിനോടാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണിലും ഇവാൻ ആശാൻ 4-4-2 എന്ന ഫോർമേഷൻ ആയിരുന്നു ഉപയോഗിച്ചത്. എന്നാൽ ഈ ഫോർമേഷൻ ഇവാൻ ആശാൻ മാറ്റിയെടുക്കണമെന്നും അല്ലാത്ത പക്ഷം എതിർടീമുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സിനെ നിഷ്പ്രയാസം പരാജയപ്പെടുത്താൻ സാധിക്കുമെന്നുമാണ് വിമർശനം.
ഇവാൻവുകമനോവിച്ചിന്റെ ഫോർമേഷനും ടാക്ടിക്സുകളും എതിരാളികൾക്ക് അറിഞ്ഞുതുടങ്ങിയെന്നും അതിനാൽ നിലവിൽ വളരെ പ്രഡിക്റ്റബിളായിട്ടുള്ള ഒരു പരിശീലകനാണെന്ന് അദ്ദേഹമെന്നും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോൾ ആശാൻ തന്റെ ഫോർമേഷനും തന്ത്രങ്ങളും മാറ്റിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
ചില സോഷ്യൽ മീഡിയ ഹാഷ്ടാഗുകളിൽ ഇവാൻ ഔട്ട് എന്ന ഹാഷ് ടാഗുകളു പ്രചരിക്കുന്നുണ്ട്. ഡ്യുറണ്ട് കപ്പിലെ കേരളബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തെതുടർന്നാണ് ഇത്തരത്തിൽ ഇവാൻ ഔട്ട് ഹാഷ് ടാഗുകൾ പ്രചരിക്കുന്നത്. ഇവാൻ വുകമനോവിച്ചിന്റെ പ്രടിക്ട്ടബിളായിട്ടുള്ള തന്ത്രങ്ങളായിരുന്നു ഡ്യുറണ്ട് കപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് കാരണമെന്നും ഇനിയെങ്കിലും ഇവാൻ തന്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ ഈ ഐ എസ് എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.