in , , ,

OMGOMG

സഞ്ജുവിനെ സമ്മർദത്തിലാക്കുന്നു; യുവ താരത്തിനെതിരെ വിമർശനം

ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കളിക്കുമ്പോൾ നിറം മങ്ങുമ്പോൾ വിമർശനം ഉയരുന്നത് സർവസ്വാഭാവികമാണ്. ആ വിമർശനങ്ങളെ പ്രൊഫഷണൽ സമീപനത്തോടെ സ്വീകരിക്കുക എന്നതും പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമാണ്. പറഞ്ഞ് വരുന്നത് ഇന്നലെ സൗത്ത് ആഫ്രിക്കയോടെയും അതിന് മുമ്പുള്ള മത്സരങ്ങളിലും നിറം മങ്ങിയ യുവതാരത്തെ കുറിച്ചാണ്.

ഒരു താരത്തിന്റെ പ്രകടനം മോശമാവുമ്പോൾ അയാൾ വിമർശിക്കപ്പെടുന്നതിന്റെ എല്ലാ കാരണവും അയാളുടെ കരിയർ തകർക്കുക എന്ന ഉദ്ദേശത്തോടെയല്ല. അയാളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുക എന്നതുമല്ല. ദേശീയ ടീമിനെ പ്രതിനിധീകരിച്ച് കളിക്കുമ്പോൾ നിറം മങ്ങുമ്പോൾ വിമർശനം ഉയരുന്നത് സർവസ്വാഭാവികമാണ്. ആ വിമർശനങ്ങളെ പ്രൊഫഷണൽ സമീപനത്തോടെ സ്വീകരിക്കുക എന്നതും പ്രൊഫഷണൽ ക്രിക്കറ്റിന്റെ ഭാഗമാണ്. പറഞ്ഞ് വരുന്നത് ഇന്നലെ സൗത്ത് ആഫ്രിക്കയോടെയും അതിന് മുമ്പുള്ള മത്സരങ്ങളിലും നിറം മങ്ങിയ യുവതാരത്തെ കുറിച്ചാണ്.

വെടിക്കെട്ട് താരം യുവരാജ് സിംഗിന്റെ ശിഷ്യൻ എന്ന വിശേഷണമുള്ള അഭിഷേക് ശർമ്മ തന്നെയാണ് താരം. 8 പന്ത് നേരിട്ട് 7 റണ്‍സാണ് അഭിഷേക് ഇന്നലെ നേടിയത്. ഇന്നലെ മാത്രമല്ല, അഭിഷേകിന്റെ സമീപ കാല പ്രകടനവും മോശമാണ്. 0, 100, 10, 14, 16, 15, 4, 7 എന്നിങ്ങനെയാണ് അന്താരാഷ്ട്ര ടി20യിലെ അഭിഷേകിന്റെ സ്‌കോര്‍. പവര്‍പ്ലേയിയിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന് പേരുണ്ടെങ്കിലും ഒരു സെഞ്ച്വറി പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അഭിഷേക് തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.

ഋതുരാജ് ഗെയ്ക്‌വാദ് മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ കൃത്യമായ അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് അഭിഷേകിന്റെ ഈ മോശം പ്രകടനം എന്നതും എടുത്ത് പറയേണ്ട ഘടകമാണ്. ഐപിഎല്ലിൽ മാത്രമാണ് താരം തിളങ്ങുന്നത് എന്ന ചോദ്യവും ഉയർന്ന് തുടങ്ങി.

അഭിഷേക് മികച്ച പ്രകടനം നടത്തുന്നില്ല എന്ന് മാത്രമല്ല, ഒരുവശത്ത് സഞ്ജു സാംസണ്‍ മനോഹരമായി റണ്‍സുയര്‍ത്തുയര്‍ത്തുമ്പോള്‍ ഈ റണ്ണൊഴുക്കിനെ തകര്‍ക്കുന്ന പ്രകടനമാണ് അഭിഷേക് നടത്തുന്നത്. സഞ്ജുവിനെക്കൂടി സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ് പ്രകടനമാണ് അഭിഷേക് നടത്തുന്നത് എന്നതാണ് അപകടം.

നിലവിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായ സ്‌ക്വാഡിൽ ഓപ്പണിങ് കളിച്ച് പരിചയമുള്ള മറ്റു താരങ്ങൾ ഇല്ലാത്തതിനാൽ അഭിഷേകിന് ഈ സീരിസിലും അവസരങ്ങൾ ലഭിക്കും. എന്നാൽ അവസരങ്ങൾ ഉപയോഗപ്പെടുത്തിയില്ല എങ്കിൽ താരത്തിന് വലിയ തിരിച്ചടിയാകും എന്ന കാര്യത്തിൽ സംശയമില്ല.

സഞ്ജുവിന്റെ മിന്നും പ്രകടനം; നന്ദി പറയേണ്ടത് ആ രണ്ട് വ്യക്തികളോട്..

ബാംഗ്ലൂരുവും ബഗാനും കാത്തിരിക്കുന്നു👀🔥ബ്ലാസ്റ്റേഴ്സിന് എതിരാളികളുടെ അഗ്നിപരീക്ഷയാണ്..