in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു ക്രൊയേഷ്യ ഫുട്ബോൾ ഫെഡറേഷൻ

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. യോഗ്യത റൗണ്ടിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയുടെ കുതിപ്.ചൈനയാണ് അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിന്റെ ആതിഥേയർ.

indian junior football team

ലോക ഫുട്ബോളിലെ ശക്തികളിൽ ഒന്ന് തന്നെയാണ് ക്രൊയേഷ്യ. ലൂക്ക മോഡ്രിച് എന്ന ഇതിഹാസ താരത്തിന് ജന്മം കൊടുത്ത നാട്. കഴിഞ്ഞ തവണത്തെ ഫിഫ ലോകകപ്പിൽ രണ്ടാം സ്ഥാനകരായ രാജ്യം.

അങ്ങനെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ നാടാണ് ക്രൊയേഷ്യ. ഇപ്പോൾ അവിടുത്തെ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യയെ അനുമോദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇന്ത്യയെ അനുമോദിച്ചു കൊണ്ട് ക്രൊയേഷ്യ രംഗത്തെത്തിയത്.

2023 ലെ ഏഷ്യൻ കപ്പ്‌ യോഗ്യത നേടിയ ഇന്ത്യക്ക് അഭിനന്ദനങ്ങൾ. മുൻ ക്രൊയേഷ്യ താരവും ഇന്ത്യൻ മുഖ്യ പരിശീലകനുമായ ഇഗോർ സ്റ്റിമാക്കിന് അഭിനന്ദനങ്ങൾ.മൂന്നിൽ മൂന്നു മത്സരവും ജയിച്ച ഇന്ത്യൻ ടീമിന് അനുമോദനങ്ങൾ. ഇതാണ് ക്രൊയേഷ്യ ഫുട്ബോൾ ഫെഡറഷൻ ചെയ്ത ട്വീറ്റിന്റെ മലയാള പരിഭാഷ.

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ടാം തവണയും ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. യോഗ്യത റൗണ്ടിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയുടെ കുതിപ്.ചൈനയാണ് അടുത്ത വർഷം നടക്കുന്ന ഏഷ്യൻ കപ്പിന്റെ ആതിഥേയർ.

അടുത്ത താരം റോയ് കൃഷ്ണ തന്നെ…

റൊണാൾഡോ മെസ്സിയെക്കാൾ മികച്ചവൻ എന്ന് പറയുന്നവർക്ക് ഫുട്ബോളിനെ പറ്റി ഒന്നും അറിയില്ലെന്ന് ഇതിഹാസ താരം മാർക്കോ വാൻ ബാസ്റ്റൻ..