ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായി നടന്നു കൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ അതി ഗംഭിരമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് വമ്പൻ ട്രാൻസ്ഫർ റൂമറുകളാണ് പുറത്ത് വരുന്നത്.
അത്തരമൊരു ട്രാൻസ്ഫർ റൂമറായിരുന്നു കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് വന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്രൊയേഷ്യൻ പ്രതിരോധ താരം മരിയോ സെബിച്ചിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായുള്ള അപ്ഡേറ്റുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുക പ്രകാരം ബ്ലാസ്റ്റേഴ്‌സിന്റെ ഈ ട്രാൻസ്ഫർ നീക്കം നടക്കില്ല. ഇന്ത്യൻ മാധ്യമമായ മാക്സിമസിന്റെ റിപ്പോർട്ട് പ്രകാരം ഈ വാർത്തകൾ വ്യാജമാണെന്നും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ താരത്തിനായി ഒരു നീക്കവും നടത്തിയിട്ടില്ലയെന്നാണ്.
താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരും പറഞ്ഞുള്ള റിപ്പോർട്ടുകൾ കേട്ട് ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകൻ ബ്ലാസ്റ്റേഴ്‌സിന്റെ ഇൻസ്റ്റാഗ്രാം പേജിലെ ഒരു പോസ്റ്റ് താഴെ എപ്പോഴാണ് താരത്തിന്റെ സൈനിങ് ഔദ്യോഗികമായി അറിയിക്കുക പറഞ്ഞു കമന്റ് ഇട്ടിരുന്നു. ഇതിന് താരം സ്‌മൈൽ ഇമോജി ഇട്ടത്തോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത വളരെയധികം ആളി കത്തിയത്.
https://twitter.com/Always__Yellow/status/1688888940076388352?t=5AafTjMZqyd1w-3tpnyubQ&s=19
എന്തിരുന്നാലും ഈ റിപ്പോർട്ട് എത്രത്തോളം വിശ്വസനീയമാണണ് എന്നതിൽ വ്യക്തതയില്ല. ഈ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.