in

ക്രൊയേഷ്യയുടെ നിസ്വാർത്ഥനായ രക്ഷകൻ ബൂട്ടഴിച്ചു

Luka Modric.
Luka Modric.

കഴിഞ്ഞ കുറെ കാലങ്ങളായി ക്രൊയേഷ്യൻ ഫുട്ബോളിന്റെ പര്യായമാണ് ലൂക്കാ മോഡ്രിക്. ഇന്ന് ഫുട്ബോൾ ലോകത്ത് ക്രൊയേഷ്യൻ ഫുട്ബാളിന് ഒരു മേൽവിലാസം ഉണ്ടെങ്കിൽ, അഥവാ ആരെങ്കിലും അങ്ങനെ ഒരു ഐഡന്റിറ്റി ഉണ്ടാക്കി കൊടുത്തിട്ടുണ്ടെങ്കിൽ അത് ലൂക്കാ മോഡ്രിച്ച്‌ എന്ന താരത്തിന്റെ നെറ്റിത്തടത്തിൽ നിന്നും ഉതിർന്നു വീണ വിയർപ്പു തുള്ളികളുടെ ഫലമാണ്.

കലാപങ്ങളും പൊട്ടിത്തെറികളും നിറഞ്ഞു ഒരു നാട്ടിൽ നിന്നും ലോക ഫുട്ബോളിന്റെ രാജാങ്കണത്തിലേക്ക് കാലെടുത്തുവച്ച പാവത്താൻ ആയിരുന്നു ലൂക്കാ മോഡ്രിച്ച് എന്ന മിഡ്ഫീൽഡിലെ നിശബ്ദനായ മാന്ത്രികൻ.

ക്രൊയേഷ്യക്കായും റയൽമാഡ്രിഡിനായും ലൂക്കാ മോഡ്രിച്ച് നൽകിയ ഓർമ്മകൾക്ക് മരണമില്ല കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയതും ലൂക്കാ മോഡ്രിച്ച് എന്ന താരമായിരുന്നു.

പലപ്പോഴും ഒരു മേൽവിലാസം ഇല്ലാതിരുന്ന ക്രൊയേഷ്യൻ ഫുട്ബോളിനെ ഒറ്റയ്ക്ക് ചുമലിലേറ്റാൻ ഈ നിസ്വാർത്ഥനായ താരത്തിന് കഴിഞ്ഞിട്ടുണ്ടായിരുന്നു. ലോക ഫുട്ബോളിലെ ഏറ്റവും രാജകീയ പ്രൗഢിയുള്ള റയൽമാഡ്രിഡ് എന്ന സ്പാനിഷ് ക്ലബ്ബിൽ കളിക്കുമ്പോൾ പോലും അദ്ദേഹത്തിൻറെ നിസ്വാർത്ഥത ഏറെ പ്രകടമായിരുന്നു.

റയൽ മാഡ്രിഡ് താരങ്ങൾ മുൻനിരയിൽ ഗോളടിച്ചു പല കിരീടങ്ങളും നേടുമ്പോൾ അതിന്റെ എഞ്ചിനായി നിന്നു അതിനായുള്ള ചങ്ങലക്കണ്ണികൾ മുറുക്കുന്നത് ലൂക്കാ മോഡ്രിച്ച് എന്ന താരമായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ സ്പെയിനെതിരെ ക്രൊയേഷ്യ വീരോചിതമായ തോൽവി ഏറ്റുവാങ്ങി യൂറോയിൽ നിന്നും
പുറത്തായപ്പോഴും ലൂക്കാ മോഡ്രിച്ച് അവസാനംവരെ പൊരുതുവാൻ തയ്യാറായിരുന്നു ക്രൊയേഷ്യൻ ആരാധകരുടെ കണ്ണിൽ ഒരിറ്റു കണ്ണുനീർ തുള്ളികൾ ശേഷിപ്പിച്ച്, അല്ല അവരുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിടെ കണ്ണുകളെ ഈറനണിയിച്ചു കൊണ്ടു ക്രൊയേഷ്യയുടെ ഇതിഹാസം അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയുകയാണ്.

രണ്ട് ക്രൊയേഷ്യൻ മാധ്യമങ്ങൾ ആണ് ലൂക്ക അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും ബൂട്ടഴിച്ചു എന്ന വാർത്ത റിപ്പോർട്ട് ചെയതത്, ഇനി അദേഹത്തിത്തിനെ നമുക്ക് റയൽ മാഡ്രിഡിന്റെ തൂവെള്ള ജേഴ്സിയിൽ കാണാം.

കാരണം അയാളെ ഇഷ്ടപ്പെടാതിരിക്കാൻ ആർക്കും കഴിയില്ല.
അത്രയേറെ ആഴത്തിൽ ഹൃദയത്തിലേക്ക് പ്രതിഷ്ഠിക്കപ്പെടുന്ന നിഷ്കളങ്കമായ മുഖവും കളിയുമാണ് ലൂക്കക്ക്…

കോപ്പാ, ഗ്രൂപ്പ് റൗണ്ടുകൾക്ക് പിന്നാലെ പരാതിയുമായി മെസ്സിയും നെയ്മറും രംഗത്ത്

സൗത്ത് ഗേറ്റിന്റെ നെഞ്ചിൽ നീറിയെരിഞ്ഞ പക വെബ്ലിയിലെ പുൽത്തകിടിയിൽ ജർമനി വെന്തു വെണ്ണീറായി