ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഒരു താരത്തിന് കൊറോണ വൈറസ് ബാധിച്ചതുമൂലം ഇന്നലെ ഒരു കളി നിർത്തിവച്ചിരുന്നു. അതിനാൽ കൊറോണ വൈറസ് മൂലം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഇനിയും നഷ്ടപ്പെടുമോ എന്ന ആരാധകരുടെ ആശങ്കകൾക്ക് ഇതോടെ തീരുമാനമായിരിക്കുകയാണ്.

ഇതുസംബന്ധിച്ച് ഐഎസ്എൽ അധികൃതർ എടുത്ത് നിർണായക തീരുമാനങ്ങളുടെ വിവരങ്ങൾ ഇങ്ങനെയാണ്, കൊറോണ ബാധിച്ചവർ ഒഴികെ 15 പേർ ഒരു ടീമിൽ ഉണ്ട് എങ്കിൽ അവരെ വെച്ച് കളി നടത്തും. 15ൽ കുറവ് താരങ്ങളെ ഒരു ടീമിൽ ഉള്ളൂ എങ്കിൽ മത്സരം ഒഴിവാക്കി കൊണ്ട് താരങ്ങൾ ഇല്ലാത്ത ടീമിന് 3-0ന്റെ തോൽവിയും എതിരാളികൾക്ക് 3-0ന്റെ വിജയവും നൽകും.
രണ്ട് ടീമുകൾക്കും കൊറോണ കാരണം മതിയായ താരങ്ങൾ ഇല്ല എങ്കിൽ ആ മത്സരം 0-0 എന്നായിരിക്കും എന്നും ലീഗ് അധികൃതർ അറിയിച്ചു. ടീമുകൾ ഈ നിബന്ധനകളോടെ കൂടുതൽ കരുതലോടെ ബയോ ബബിളിനെ സമീപിക്കും എന്ന് ലീഗ് കരുതുന്നു. എ ടി കെ ബയോബബിൾ ലംഘിച്ചതാണ് കൊറോണ വരാൻ കാരണം എന്ന് വാർത്തകൾ വന്നിരുന്നു.

ആദ്യമായാണ് isl ന്റെ തീരുമാനത്തോട് ആർധകർക്ക് ഇത്രമാത്രം ഒരു താല്പര്യം തോന്നുന്നത്. കാരണം എല്ലാ ടീമുകൾക്കും ബയോബബിൾ ബാധകമാണ്. ബയോബബിൾ തെറ്റിച്ചത് ഏതു ടീമിന്റെ താരം ആണോ ആ ടീം ആ ഉത്തരവാദിത്തം ഏറ്റെടുക്കണം.