in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

സ്റ്റാറെയ്ക്ക് ‘സിഗ്‌നൽ’ ലഭിച്ച് തുടങ്ങി; ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റിന്റെ നിർണായക യോഗം ഡിസംബറിൽ

വരുന്ന ഡിസംബറിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരു പ്രധാന യോഗം ചേരുന്നുണ്ടെന്ന വിവരം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതാണ്. ക്ലബ് മാനേജമെന്റ് പ്രതിനിധികൾ, ഡയറ്കടർ, സിഇഒ സ്പോർട്ടിങ് ഡയറ്കടർ, മൈക്കേൽ സ്റ്റാറേ എന്നിവർ പങ്കെടുക്കുന്ന നിർണായക യോഗമാണിത്. ഈ യോഗത്തിൽ പ്രധാനമായും ബ്ലാസ്റ്റേഴ്‌സ് രണ്ട് കാര്യങ്ങളായിരിക്കും ചർച്ച ചെയ്യുക.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ മോശം പ്രകടനത്തിനുള്ള പ്രധാന കാരണം മാനേജ്‌മെന്റ് തന്നെയാണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച ഇന്ത്യൻ താരങ്ങളെ എത്തിക്കാത്തതാണ് നിലവിലെ ടീമിന്റെ പ്രധാന പ്രശ്‌നം. ഡിഫൻസീവ് മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് പൊസിഷനുകളിൽ മികച്ച ഇന്ത്യൻ താരങ്ങൾ ഇല്ലാത്തത് സ്റ്റാറെയുടെ ഫോർമേഷൻ പാളാൻ കാരണമായി. എന്നാൽ ടീമിന്റെ പ്രശ്നങ്ങൾക്ക് കാരണം സ്റ്റാറെയാണ് എന്ന രീതിയിലാണ് മാനേജമെന്റിന്റെ പുതിയ നീക്കം. അതിനുള്ള ചില സൂചനകളും ലഭിച്ചിട്ടുണ്ട്.

വരുന്ന ഡിസംബറിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ ഒരു പ്രധാന യോഗം ചേരുന്നുണ്ടെന്ന വിവരം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തതാണ്. ക്ലബ് മാനേജമെന്റ് പ്രതിനിധികൾ, ഡയറ്കടർ, സിഇഒ സ്പോർട്ടിങ് ഡയറ്കടർ, മൈക്കേൽ സ്റ്റാറേ എന്നിവർ പങ്കെടുക്കുന്ന നിർണായക യോഗമാണിത്. ഈ യോഗത്തിൽ പ്രധാനമായും ബ്ലാസ്റ്റേഴ്‌സ് രണ്ട് കാര്യങ്ങളായിരിക്കും ചർച്ച ചെയ്യുക.

ജനുവരി ട്രാൻസ്ഫർ വിന്ഡോയെ കുറിച്ചുള്ള ചർച്ചകളാണ് ആദ്യ അജണ്ട. കൂടാതെ സ്റ്റാറേയുടെ കാര്യവും മാനേജമെന്റ് ഈ യോഗത്തിൽ ചർച്ച ചെയ്യും. സ്റ്റാറേയുടെ ടീമിലെ ഭാവി തന്നെയാണ് പ്രധാന ചർച്ചാവിഷയം.

അതിനാൽ ഡിസംബറിൽ നടക്കുന്ന ഈ യോഗത്തിന് മുമ്പുള്ള മത്സരങ്ങളിൽ മികച്ച റിസൾട്ട് കൊണ്ട് വരാനായാൽ മാനേജമെന്റ് സ്റ്റാറേയെ പിന്തുണയ്ക്കും. വീണ്ടും തോൽവി തന്നെയാണ് ഫലമെങ്കിൽ സ്റ്റാറേയെ പുറത്താക്കുന്നതടക്കമുള്ള ചർച്ചകൾ സ്റ്റാറേയുടെ സാനിധ്യത്തിൽ തന്നെ ചർച്ച ചെയ്യും.

ചുരുക്കി പറഞ്ഞാൽ ഇനിയുള്ള മത്സരങ്ങൾ സ്റ്റാറെയ്ക്ക് നിർണായകമാണ്. വരും മത്സരങ്ങളിൽ മികച്ച റിസൾട്ട് കൊണ്ട് വന്നാലേ മാനേജമെന്റിന്റെ പ്രീതി നേടി അദ്ദേഹത്തിന് പരിശീലകനായി തുടരാൻ സാധിക്കുകയുള്ളു.

സഞ്ജു സാംസണെ പുറത്താക്കി; ഐപിഎൽ ലേലത്തിൽ കോടികൾ വാരാനൊരുങ്ങി സൗത്ത് ആഫ്രിക്കൻ ഓള്‍റൗണ്ടര്‍…

മലബാറും തലസ്ഥാനവും കൈയ്യൊഴിഞ്ഞ് തുടങ്ങി; ബ്ലാസ്റ്റേഴ്സിന് ആശ്വാസം കൊച്ചി മാത്രം…