in ,

LOVELOVE

ആ യുവതാരത്തെ അടുത്ത സീസണിൽ ടീമിലെത്തിക്കണം; ആവശ്യവുമായി സിഎസ്കെ ആരാധകർ

ചെന്നൈയെ സംബന്ധിച്ച് അവരുടെ ഇനിയുള്ള പ്രതീക്ഷകൾ അടുത്ത സീസൺ ആണ്. ഈ സീസണിലെ പോരായ്മകൾ മറികടന്ന് അടുത്ത സീസണിൽ കിരീടത്തിൽ മുത്തമിടുക എന്നതാണ് ടീമിന്റെയും ആരാധകരുടെയും ലക്ഷ്യം. ഇതിനിടയിൽ അടുത്ത സീസണിൽ തങ്ങളുടെ പ്രിയ താരത്തെ ടീമിലേക്ക് മടക്കി കൊണ്ട് വരാനും ആരാധകർ ടീമിനോട് ആവശ്യപ്പെടുന്നുണ്ട്.

സീസൺ തുടക്കത്തിലെ മോശം ഫോമിൽ നിന്നും മികച്ച പ്രകടനത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ് എത്തിയെങ്കിലും ഈ സീസണിൽ വലിയ പ്രതീക്ഷകളൊന്നും ഇനി സിഎസ്കെയില്ല. പ്ലേ ഓഫ്‌ സ്വപ്നങ്ങൾക്ക് ഇനി ചെറിയ സാധ്യതകൾ മാത്രമേ ഉള്ളുവെങ്കിലും പ്ലേ ഓഫ്‌ പ്രതീക്ഷ ആരാധകർക്ക് പൂർണമായുമില്ല. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ചെന്നൈ അവരുടെ പ്രതാപത്തിലേക്ക് മടങ്ങിയെത്തുക എന്ന ലക്ഷ്യമാണ് ആരാധകർ ക്കും ടീമിനുമുള്ളത്.

ചെന്നൈയെ സംബന്ധിച്ച് അവരുടെ ഇനിയുള്ള പ്രതീക്ഷകൾ അടുത്ത സീസൺ ആണ്. ഈ സീസണിലെ പോരായ്മകൾ മറികടന്ന് അടുത്ത സീസണിൽ കിരീടത്തിൽ മുത്തമിടുക എന്നതാണ് ടീമിന്റെയും ആരാധകരുടെയും ലക്ഷ്യം. ഇതിനിടയിൽ അടുത്ത സീസണിൽ തങ്ങളുടെ പ്രിയ താരത്തെ ടീമിലേക്ക് മടക്കി കൊണ്ട് വരാനും ആരാധകർ ടീമിനോട് ആവശ്യപ്പെടുന്നുണ്ട്.

2020-21 സീസണിൽ ചെന്നൈയ്ക്ക് വേണ്ടി കളിച്ച് ആരാധകരുടെ ഇഷ്ടം നേടിയെടുത്ത ഇംഗ്ലീഷ് യുവ ഓൾറൗണ്ടർ സാം കരനെ അടുത്ത സീസണിൽ ടീമിലെത്തിക്കാനുള്ള ആവശ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.

കഴിഞ്ഞ മെഗാ ലേലത്തിൽ സാം പരിക്ക് കാരണം രജിസ്ട്രർ ചെയ്തിട്ടില്ല. എന്നാലിപ്പോൾ പരിക്കിൽ നിന്നും മുക്തി നേടിയ താരം അടുത്ത ലേലത്തിൽ പേര് രജിസ്ട്രർ ചെയ്യുമെന്ന് തന്നെയാണ് വിശ്വാസം. അത്തരത്തിൽ താരം അടുത്ത ലേലത്തിമുണ്ടെങ്കിൽ എന്ത് വില നൽകിയും താരത്തെ ടീമിലെത്തിക്കണം എന്ന ആവശ്യമാണ് സിഎസ്കെ ആരാധകർ ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മികച്ച ഓൾറൗണ്ടർ ആയ സാം നേരത്തെ ചെന്നൈയ്ക്ക് വേണ്ടി കളിച്ച് നിർണായക പ്രകടനങ്ങൾ നടത്തിയ താരമാണ്. ലെഫ്റ്റ് ഹാൻഡഡ് ബൗളേഴ്‌സ് നന്നേ കുറവായ ചെന്നൈ ടീമിന് സാം ഒരു മുതൽകൂട്ടാവുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടൽ. കൂടാതെ ബാറ്റിംഗിലും മികച്ച പ്രകടനമാണ് സാം കാഴ്ച വെക്കുന്നത്. ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഇതിഹാസ നായകൻ തെരെഞ്ഞെടുത്ത യുണൈറ്റഡ് ഇലവനിൽ അപ്രതീക്ഷിത താരങ്ങൾ ..

എ ടി കെയും ജെസിന് പുറകെ..