ബിലാൽ ഹുസൈൻ ; ടീം 2 – CSK ഏറ്റവും മോശം സീസണിന് ശേഷം ഏറ്റവും ശക്തമായ തിരിച്ചുവരവാണ് CSK 2021 ന്റെ ആദ്യ പകുതിയില്‍ പ റത്തെടുത്തത്.. ഏഴ് മത്സരങ്ങളില്‍ 5 വിജയങ്ങളുമായി രണ്ടാം സ്ഥാനത്താണ് CSK ഇപ്പോൾ. ഒരു മോശം സീസൺ വരുമ്പോൾ പതറാതെ പ്രശ്നങ്ങളെ മാത്രം അഭിസംബോധന ചെയ്ത ലേലം പോലും സിഎസ്കെയുടെ ക്വാളിറ്റികളിൽ ഒന്നാണ്.
- കന്നിക്കിരീടം നേടാൻ ഇതിനോളം മികച്ച മറ്റൊരു അവസരമില്ല, സാധ്യതകൾ ഇങ്ങനെ
- ഹാട്രിക് കിരീടം നേടാൻ മുംബൈയ്ക്ക് സുവർണാവസരം സാധ്യതകൾ ഇങ്ങനെ
- IPL ആദ്യപകുതിയിൽ പഞ്ചാബ് കിങ്സിന്റെ കഥ ഇതുവരെ, ഇനിയുള്ള സാധ്യതകൾ ഇപ്രകാരം
- കൈവിട്ടു പോയ കളിയെ അശ്വിൻ തിരികെ പിടിച്ച, കളിയുടെ ഗതി മാറ്റിമറി സന്ദർഭങ്ങൾ
- ഐപിഎൽ തുടങ്ങുമ്പോൾ ഹൈദരാബാദിന്റെ കഥ ഇതുവരെ ഇനിയുള്ള സാധ്യതകൾ ഇപ്രകാരം
- ആദ്യപകുതിയിൽ കൊൽക്കത്തയുടെ കഥ ഇതുവരെ, ഇനി മുന്നോട്ടുള്ള സാധ്യതകൾ ഇപ്രകാരം
- സഞ്ജുവിന്റെയും രാജസ്ഥാന്റെയും കഥയും ഭാവിയും ഇനി ഇങ്ങനെ
ഓഫ് – സ്പിന്നർ – ബാറ്റിങ് ഓൾറൗണ്ടർമാർക്ക് വേണ്ടി മാത്രം എത്തിയപോലെ മൂന്ന് പേർക്ക് പിന്നാലെ പോയി രണ്ട് പേരെ ടീമിൽ എത്തിച്ചു. അതിൽ മുയീൻ അലി ടോപ് ഓഡറിലേക്ക് വന്നപ്പോൾ ടീം ആകെ മാറിയ പ്രതീതിയാണ്. അലിയായിരുന്നു സീസണിൽ CSK യുടെ പ്രധാന ഹൈലറ്റ്. ഫാഫ് ഡുപ്ലെസിസും റുതുരാജ് ഗെയ്കവദും മികവ് തുടർന്നത് ടീമിന് കരുത്തായി.

അവസാന മത്സരത്തിൽ പൊള്ളാഡിന്റെ അഴിഞ്ഞാട്ടത്തിൽ തോൽവി ഏറ്റുവാങ്ങിയത് മാറ്റിനിർത്തിയാൽ CSK പഴയ പ്രതാപത്തിന് യോജിച്ച പ്രകടനമാണ് സീസണിൽ ഇതുവരെ പുറത്തെടുത്തിരിക്കുന്നത്. ആദ്യ പകുതിയില്‍ വിട്ടുനിന്ന ഓസീസ് പേസർ ജോഷ് ഹേസൽവുഡ് ഇത്തവണ തിരികെയെത്തും. ഇടക്കാലത്ത് പരിക്കുകളുടെ പ്രശ്നം നേരിട്ടിരുന്ന ഫാഫ് ഡുപ്ലെസിസ് സ്ക്വാഡിനൊപ്പം ചേർന്നത് ശുഭസൂചനയാണ്.
എന്നാൽ ആദ്യ മത്സരങ്ങളിൽ ഫാഫിന്റെ സാന്നിധ്യം ഇതുവരെ ഉറപ്പല്ല. CPL ജേതാവായി എത്തിയ ഡ്വെയ്ൻ ബ്രാവോയും പരിക്കിന്റെ നിഴയിലാണെങ്കിലും അതൊന്നും തത്കാലം സൂപ്പർകിങ്സിന്റെ പ്രകടനങ്ങളെ ബാധിക്കില്ല. ഡുപ്ലെസിയും ബ്രാവോയും ഇല്ലാത്തപക്ഷം ഉത്തപ്പയും ഹേസൽവുഡും ടീമിലേക്ക് എത്താനാണ് സാധ്യത. T20 ലോകകപ്പിന്റെ സ്ക്വാഡിലേക്ക് ബാക്കപ്പ് പ്ലയർസ് ആയി മാത്രം ഇടം ലഭിച്ച ദീപക് ചഹറിനും ഷർദൂൽ ഠാക്കൂറിനും ഇത് മികച്ചൊരു അവസരമാണ്.
മികച്ച പ്രകടനങ്ങൾ നടത്തിയാൽ ഒരുപക്ഷേ അവസാന പതിനഞ്ചിലേക്ക് ഇപ്പോഴും സാധ്യതയുണ്ട്.
അവശേഷിക്കുന്ന ഏഴ് മത്സരങ്ങളില്‍ നാലെണ്ണം വിജയം ഉറപ്പാക്കിയാൽ ടേബിളിലെ ആദ്യ സ്ഥാനക്കാരായി തന്നെ CSK ക്ക് പ്ലേ ഓഫിലേക്ക് മുന്നേറാം. ചരിത്രത്തിലെ ഏറ്റവും മോശം സീസണിന് ശേഷം ഇതുപോലൊരു തിരിച്ചു വരവ് തന്നെയാണ് ആരാധകരും ആഗ്രഹിക്കുന്നത്.