in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ധോണിയുടെ ഇടപെടൽ; മുംബൈ യുവതാരത്തെ ടീമിലെത്തിക്കാൻ സിഎസ്കെ

ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ജോസ് ബട്ട്ലർ എന്നീ വമ്പൻ പേരുകൾ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ ഒരുപിടി മികച്ച താരങ്ങളെയും ടീമുകൾ ലക്ഷ്യമിടുന്നുണ്ട്. അത്തരത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ആഭ്യന്തര ക്രിക്കറ്റിലെ ഒരു കൗമാര താരത്തെ വലിയ പ്രതീക്ഷയോടെ നോക്കികാണുകയാണ്.

ഐപിഎൽ മെഗാ ലേലത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ടീമുകൾ ഇതിനോടകം ലേലപദ്ധതികൾ തയാറാക്കിയിരിക്കുകയാണ്. ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെഎൽ രാഹുൽ, ജോസ് ബട്ട്ലർ എന്നീ വമ്പൻ പേരുകൾ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ ഒരുപിടി മികച്ച താരങ്ങളെയും ടീമുകൾ ലക്ഷ്യമിടുന്നുണ്ട്. അത്തരത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും ആഭ്യന്തര ക്രിക്കറ്റിലെ ഒരു കൗമാര താരത്തെ വലിയ പ്രതീക്ഷയോടെ നോക്കികാണുകയാണ്.

ആഭ്യന്തര ഒരു മാസം മുമ്പ് മാത്രം അരങ്ങേറ്റം നടത്തിയ 17 കാരൻ ആയുഷ് മാത്രെയെയാണ് ചെന്നൈ സൂപ്പർ കിങ്സ് വലിയ പ്രതീക്ഷയോടെ നോക്കികാണുന്നത്. കഴിഞ്ഞ മാസം ഒക്ടോബർ ഒന്നിന് റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിന് മുംബൈ ടീമിന് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആയുഷ് മാത്രെ.

കളിച്ച അഞ്ച് മത്സരങ്ങൾ കൊണ്ട് തന്നെ വലിയ കഴിവുള്ള താരമായി വിലയിരുത്തപ്പെട്ട താരമാണ് മുംബൈകാരനായ ആയുഷ് മാത്രെ. സാക്ഷാൽ എംഎസ് ധോണിക്ക് താരത്തിന്റെ പ്രകടനം ഇഷ്ടമാവുകയും താരത്തെ ധോണിയുടെ നിർദേശപ്രകാരം സിഎസ്കെ ട്രയൽസിനായി ക്ഷണിച്ചിരിക്കുകയാണ്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പുറത്തെടുത്ത അതേ പ്രതിഭ സിഎസ്കെ ട്രയല്സിലും താരം പുറത്തെടുത്താൽ ഈ മെഗാ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ റാഞ്ചുമെന്ന് ഉറപ്പാണ്.

അതേ സമയം അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ച ആയുഷ് മാത്രെ അഞ്ച് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും അടക്കം 321 റൺസാണ് താരം നേടിയത്. അതും കേവലം 17 വയസ്സിലെ അരങ്ങേറ്റ സീസണിൽ.

അഭിഷേക് വേണ്ട; സഞ്ജുവിന് പുതിയ ഓപ്പണിങ് ജോഡി; മൂന്നാം ടി20യ്ക്കൊരുങ്ങി ഇന്ത്യ

ലൂണയെക്കാൾ മികച്ച നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങളോ ടീമിൽ👀ഐമൻ ഉൾപ്പടെ സൂപ്പർ താരങ്ങൾ🔥