ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ ഏറ്റവുമധികം വിജയക്കരമായ ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. അടുത്ത സീസൺ മുൻപായുള്ള മെഗാ ഓക്ഷനിൽ വമ്പൻ താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിക്കാനാണ് CSK യുടെ ശ്രമം.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുൻനിര ഇന്ത്യൻ ബാറ്ററും പരിചയസമ്പന്നനായ സ്പിനെറുമായ രവിചന്ദ്രൻ അശ്വിനെയും വിക്കെറ്റ് കീപ്പറായ റിഷാബ് പന്തിനെയും CSK യ്ക്ക് ഓക്ഷനിൽ സ്വന്തമാക്കാൻ താല്പര്യമുണ്ടെന്നാണ്.
എന്നാൽ ഇതിൽ റിഷാബ് പന്തിനെ സ്വന്തമാക്കാനായി പഞ്ചാബ്, ബാംഗ്ലൂർ, ലക്ക്നൗ തുടങ്ങിയ ടീമുകൾക്ക് താല്പര്യമുണ്ട്. 55 കോടി കൈയിൽ ബാക്കി നിൽക്കെ, ഒരു വമ്പൻ തുകയ്ക്ക് CSK താരത്തെ സ്വന്തമാക്കാൻ കഴിയുമോ എന്നത് നോക്കി കാണേണ്ടത് തന്നെയാണ്.
മറുഭാഗത്ത് അശ്വിൻ അത്രത്തോളം രൂപ ചിലവാക്കേണ്ടാത്തത് കൊണ്ട് തന്നെ, CSK അശ്വിനായി വലിയ രീതിയിൽ തന്നെ പോരാടും. അതേസമയം, CSK റൈറ്റ് ടു മാച്ച് (RTM) ചോയ്‌സ് ഉപയോഗിച്ച് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ ഡെവൺ കോൺവേയെ നിലനിർത്താൻ ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
നിലവിൽ റുതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, മതീഷ പതിരണ, എംഎസ് ധോണി (അൺക്യാപ്പഡ്) എന്നിവരെയാണ് CSK നിലനിർത്തിയത്.