in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിൽ പരിക്കൊഴിയുന്നു; നിലവിൽ പരിക്കിന്റെ പിടിയിലുള്ളത് 3 താരങ്ങൾ മാത്രം

ഇത്തവണ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ഒട്ടനവധി പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമാവിയ്യ, ഇഷാൻ പണ്ഡിത, പ്രഭീർ ദാസ്, ബ്രൈയ്‌സ് മിറാൻഡ, ബിജോയ് വർഗീസ്, എന്നിവർക്കൊന്നും പരിക്കും ഫിറ്റ്നസ് പ്രശ്‍നങ്ങളും മൂലം സീസണിലിത് വരെ കളിക്കാനായിട്ടില്ല. കൂടാതെ ഐബാൻ, അസ്ഹർ, സൗരവ്, നോറ ഫെർണാണ്ടസ്, നോവ തുടങ്ങിയവർക്ക് ഇടക്കാലത്തും പരിക്കേറ്റിട്ടുണ്ട്. എന്നാൽ എല്ലാ പരിക്കുകളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് മോചിതനാവുന്നു എന്ന വാർത്ത കൂടി പുറത്ത് വരികയാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന ക്യാമ്പിൽ 25 ഓളം താരങ്ങളാണ് പങ്കെടുത്തത്. പരിക്കേറ്റ പല താരങ്ങളും ടീമിന്റെ പരിശീലന സെക്ഷനിൽ ഭാഗമായിട്ടുണ്ട്. മൂന്നോ നാലോ താരങ്ങൾ മാത്രമാണ് നിലവിൽ പരിക്കിന്റെ പിടിയിലുള്ളത്. ബാക്കിയുള്ള താരങ്ങൾ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.

നിലവിൽ പരിക്കിന്റെ പിടിയിലുള്ള മൂന്നോ നാലോ താരങ്ങൾ ആരാണെന്ന കാര്യം വ്യക്തമല്ല എങ്കിലും നേരത്തെ പരിക്കേറ്റവരിൽ ഭൂരിഭാഗം താരങ്ങൾ ഫിറ്റ്നസ് വീണ്ടുടുത്തിട്ടുണ്ട്. അമാവിയ്യ, നോവ, നോറ ഫെർണാണ്ടസ്. സൗരവ്, ബ്രൈസ് മിറാൻഡ എന്നിവർ ഫിറ്റനസ്സ് വീണ്ടുടുത്തു എന്നുള്ളത് ഉറപ്പിക്കാൻ കഴിയുന്ന അപ്‌ഡേറ്റാണ്.

ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 24’25 താരങ്ങൾ നിലവിൽ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ അവൈലബാണ് എന്ന് സ്റ്റാറേ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വളരെ കുറച്ച് താരങ്ങൾ മാത്രമാണ് നിലവിൽ പരിക്കിന്റെ പിടിയിലുള്ളത് എന്ന സൂചനയും അദ്ദേഹം നല്കയിരുന്നു.

അതേ സമയം സീസണിലെ ഏഴാം പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച മുംബൈ സിറ്റി എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ്. മുംബൈയുടെ തട്ടകത്തിലാണ് മത്സരം.

എതിരാളികൾ ശക്തരാണ്; മുംബൈക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി മിഖായേലാശാന്റെ വാക്കുകൾ ഇങ്ങനെ…

നീണ്ട നാളത്തെ പരിക്ക്; ഒടുവിൽ അവൻ തിരിച്ച് വന്നു