in

അതാണ് തകർച്ചയുടെ കാരണം, വിൻഡീസ് ഇതിഹാസം ആംബ്രോസ്

അതാണ് തകർച്ചയുടെ കാരണം, വിൻഡീസ് ഇതിഹാസം ആംബ്രോസ്
Curtly Ambrose. (Twitter)

ഒരു കാലത്ത് ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ചവർ ആയിരുന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. 1970 കളിൽ ക്രിക്കറ്റ് രാജാക്കന്മാർ എന്നാൽ കരീബിയൻ പോരാളികൾ എന്നായിരുന്നു അർത്ഥം.

1970കളിൽ തുടങ്ങിയ അവരുടെ അധിനിവേശം 90 കളുടെ മധ്യത്തിൽ തകർന്ന് തുടങ്ങി. ആദ്യ രണ്ടു ലോക കപ്പ് കിരീടങ്ങളും സ്വന്തമാക്കിയ ക്ലൈവ് ലോയിഡിന്റെ കരിമ്പുലികളിൽ നിന്നും കപ്പലിന്റെ ചെകുത്താന്മാർ 83ൽ ലോർഡ്സിൽ വച്ചു കിരീടം പിടിച്ച് വാങ്ങിയപ്പോൾ, അടി തെറ്റിയ അവർ പിന്നെ കര കയറിയിട്ടില്ല.

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ ഇതിഹാസം ആയിരുന്നു കർട്ലി ആംബ്രോസ് എന്ന ബോളർ. നിലവിലെ വിൻഡീസ് ടീമിന്റെ പരിതാപകരമായ അവസ്ഥയിൽ അദ്ദേഹത്തിന് ദുഖമുണ്ട്. വിൻഡീസ് ക്രിക്കറ്റ് ഗതി പിടിക്കാത്തത്തിന്റെ കാരണം നിലവിലെ വിൻഡീസ് ക്രിക്കറ്റ് താരങ്ങൾക്ക് ക്രിക്കറ്റിന്റെ അന്തഃസത്ത എന്താണ് എന്ന് അറിയില്ല എന്നത് ആണെന്ന് തനിക്ക് പറയേണ്ടി വരുമെന്ന് ആണ് അദ്ദേഹം പറയുന്നത്.

നിലവിൽ വിൻഡീസ് ക്രിക്കറ്റിൽ പ്രതിഭാ ദാരിദ്ര്യം ഉണ്ടെന്ന് തോന്നുന്നില്ല, നിരവധി പ്രതിഭയുള്ള താരങ്ങൾ ഉണ്ട്. ലോകമെമ്പാടുമുള്ള T20 ക്രിക്കറ്റ് ടൂർണമെന്റുകൾ അടക്കി ഭരിക്കുന്നത് കരീബിയൻ താരങ്ങൾ ആണെന്നത് അതിന്റെ തെളിവാണ്. ഒരിക്കൽ കരീബിയൻ ദ്വീപുകളെ ഒരുമിച്ചു നിർത്തുന്ന വികാരം ആയിരുന്നു ക്രിക്കറ്റ്.

“ഒരിക്കലും ക്രിക്കറ്റ് തങ്ങൾക്ക് ഒരു ഗെയിം മാത്രം ആയിരുന്നില്ല അത് ഞങ്ങൾ ചിന്നിച്ചിതറി കിടക്കുന്ന ദ്വീപ് ജനതയെ ഒരുമിപ്പിക്കുന്ന വികാരം ആയിരുന്നു, എന്നാൽ ഈതലമുറയ്ക്ക് ആ ആ വികാരത്തിന്റെ അന്തഃസത്ത അന്യമാണ്”

ക്രിക്കറ്റിനെ ഒരു വികാരം എന്നതിനേക്കാൾ പണംമുണ്ടാക്കാനുള്ള ഒരു പ്രൊഫഷണൽ ഗെയിം മാത്രം ആയി കാണുന്നത് കൊണ്ട് ആണ് വിൻഡീസ് ക്രിക്കറ്റിന് പഴയ പ്രതാപം കിട്ടാത്തത് എന്ന് അദ്ദേഹം പറഞ്ഞു.

SUMMARY: Curtly Ambrose on West Indies cricket.

ബാഴ്‍സലോണയും യുവന്റസും തമ്മിൽ കടുത്ത പോരാട്ടം….

ബാഴ്‍സലോണയും യുവന്റസും തമ്മിൽ കടുത്ത പോരാട്ടം….

ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കളിക്കണമെന്നു നെയ്മർ

ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം കളിക്കണമെന്നു നെയ്മർ