in

ഡാങ്മെ ഗ്രേസിന്റെ അടുത്ത ലക്ഷ്യം യൂറോപ്..

കഴിഞ്ഞ ദിവസമാണ് ഗോകുലം കേരളയുടെ വനിതാ താരമായ ഡാങ്മെ ഗ്രേസിന് വിദേശത്ത്‌ കളിക്കാൻ അവസരം കിട്ടിയത്. ഉസ്ബേകിസ്താൻ ക്ലബ്ബായ എഫ് സി നാസഫാണ് താരത്തെ സ്വന്തമാക്കിയത്. ആറു മാസത്തെ കരാറിലാണ് താരത്തെ നാസഫ് സ്വന്തമാക്കിയത്.

ഉസ്ബേകിസ്താനിൽ താരം മൂന്നു ടൂർണമെന്റ് കളിക്കും. ഇപ്പോൾ തന്റെ അടുത്ത ലക്ഷ്യം യൂറോപ്പാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗ്രേസ്. താരത്തിന്റെ വാക്കുകളിലേക്ക്.

അവർ ആദ്യം എന്നെ വിളിച്ചപ്പോൾ ഞാൻ തീർച്ചയായും ഞെട്ടിപ്പോയി. ഉസ്ബേകിസ്താനിലേക്ക് പോകുന്നത് എന്റെ വലിയ ഒരു സ്വപ്നത്തിന്റെ ചെറിയ ഒരു ചവിട്ടു പടിയായിട്ടാണ്.ഇത് എന്റെ ആദ്യത്തെ ചവിട്ട് പടിയാണ്.

വിദേശത്ത് കളിക്കുന്നത് എന്നെ വളരെ അധികം സഹായിക്കും.അവരുടെ ഫുട്ബോൾ സംസ്കാരത്തെ ഉൾക്കൊള്ളാൻ എനിക്ക് സമയം വേണ്ടി വരും.ഭാവിയിൽ എനിക്ക് യൂറോപ്പിലേക്ക് പോകണമെന്നും ഗ്രേസ് കൂട്ടിച്ചേർത്തു.

ഐ എസ് എൽ അടുക്കുമ്പോൾ രണ്ട് ക്ലബ്ബുകൾക്ക് ഹോം സ്റ്റേഡിയമില്ല..

റൊണാൾഡോ എങ്ങോട്ട്??