in

AngryAngry LOVELOVE OMGOMG LOLLOL CryCry

ലിയോ മെസ്സിയെ ഒഴിവാക്കി ഇഷ്ട ബാഴ്സ ടീം; ഡാനി ആൽവാസ് ആരാധകരെ ഞെട്ടിച്ചു

എന്നാൽ തന്റെ ഇഷ്ട ബാഴ്സലോണ ടീമിനെ തിരഞ്ഞെടുത്ത ഡാനി ആൽവസ്, ലയണൽ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഒരു ഗോൾകീപ്പർ, ഒരു ഡിഫെൻഡർ, ഒരു മിഡ്‌ഫീൽഡർ, ഒരു ഫോർവേഡ് എന്നിങ്ങനെ നാല് പേരടങ്ങുന്ന ബാഴ്സലോണ ടീമിനെയാണ് ആൽവാസ് തിരഞ്ഞെടുത്തത്.

Messi Dani

ബാഴ്സലോണ ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണെന്ന് നമുക്ക് നിസ്സംശയം പറയാം. ലോകഫുട്ബോളിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി. ഏഴ് ബാലൻ ഡി ഓർ അവാർഡുകൾ ഉൾപ്പടെ നിരവധി മികച്ച നേട്ടങ്ങൾ മെസ്സി തന്റെ കരിയറിൽ ഇതിനകം നേടി കഴിഞ്ഞു.

Messi Dani

എന്നാൽ തന്റെ ഇഷ്ട ബാഴ്സലോണ ടീമിനെ തിരഞ്ഞെടുത്ത ഡാനി ആൽവസ്, ലയണൽ മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയില്ല. ഒരു ഗോൾകീപ്പർ, ഒരു ഡിഫെൻഡർ, ഒരു മിഡ്‌ഫീൽഡർ, ഒരു ഫോർവേഡ് എന്നിങ്ങനെ നാല് പേരടങ്ങുന്ന ബാഴ്സലോണ ടീമിനെയാണ് ആൽവാസ് തിരഞ്ഞെടുത്തത്.

ഇതിൽ ഗോൾകീപ്പർ ആയി ഇടം നേടിയത് വിക്ടർ വാൽദാസ് ആണ്. ഡിഫെൻഡർ ആയി സ്പാനിഷ് ഇതിഹാസം കാർലോസ് പുയോൾ ഇടം നേടിയപ്പോൾ, മിഡ്ഫീൽഡർ ആയി നിലവിലെ ബാഴ്സലോണ പരിശീലകനും സ്പാനിഷ് ഇതിഹാസവുമായ സാവിയാണ് ഇടം നേടിയത്.

മുന്നേറ്റനിരയിൽ മുൻ കാമറൂൺ ഇന്റർനാഷണൽ താരം സാമൂവൽ ഏറ്റുവിനെയാണ് ആൽവാസ് തിരഞ്ഞെടുത്തത്. ബാഴ്സക്ക് വേണ്ടി 199 മത്സരങ്ങളിൽ നിന്ന് 130 ഗോളുകൾ നേടിയിട്ടുള്ള ഏറ്റുവിനെ ഗോൾകീപ്പർമാരെ കൊല്ലുന്ന മെഷീൻ എന്നാണ് ആൽവാസ് വിശേഷിപ്പിച്ചത്.

മെസ്സിക്കൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കാൻ കഴിയുന്നു; PSG സൂപ്പർ താരം

വിവാദങ്ങൾക്ക് എതിരെ പ്രതികരിച്ചു യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരം