in

LOVELOVE CryCry OMGOMG LOLLOL AngryAngry

ഡാനിയുടെ പ്രസ്താവന പൊളിഞ്ഞു, ബാഴ്സയിലെത്താൻ പ്രസിഡന്റിനോട് ആൽവസ് ചോദിക്കുന്ന ചിത്രം പുറത്ത്…

2019 മെയ് മാസത്തിൽ ബാഴ്സലോണ പ്രസിഡന്റ്‌ ആയ ബർതമ്യൂവിനോട്, തനിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചു വരണമെന്നും, ബ്രസീലിന് വേണ്ടി 2022 ലോകകപ്പ്‌ കളിക്കുമ്പോൾ താനൊരു ബാഴ്സ താരമായിരിക്കണമെന്നും ഡാനി ആൽവസ് പറയുന്ന വാട്സ്ആപ്പ് സന്ദേശം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്, ബർതമ്യൂ ഇതിനെ അനുകൂലിക്കുന്നതായാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്.

നിലവിൽ ബാഴ്സലോണയുടെ ബ്രസീലിയൻ താരമായ ഡാനി ആൽവസ് അടുത്തിടെ മുൻ ബാഴ്സലോണ പ്രസിഡന്റിനെതിരെ നടത്തിയ ഒരു പ്രസ്താവന ഫുട്ബോൾ വാർത്തകളിൽ പ്രധാനമായി ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ബാഴ്സയുടെ മുൻ പ്രസിഡന്റ്‌ ആയ ജോസഫ് മരിയ ബർതമ്യൂ ആണ് ബാഴ്സലോണ പ്രസിഡന്റ് എങ്കിൽ താൻ ബാഴ്സലോണയിലേക്ക് തിരിച്ചു വരില്ലായിരുന്നുവെന്നാണ് ഡാനി ആൽവസ് പറഞ്ഞത്, എന്നാൽ ഡാനി ആൽവസിന്റെ ഈ പ്രസ്താവനയെ എതിർക്കുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

2019 മെയ് മാസത്തിൽ ബാഴ്സലോണ പ്രസിഡന്റ്‌ ആയ ബർതമ്യൂവിനോട്, തനിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചു വരണമെന്നും, ബ്രസീലിന് വേണ്ടി 2022 ലോകകപ്പ്‌ കളിക്കുമ്പോൾ താനൊരു ബാഴ്സ താരമായിരിക്കണമെന്നും ഡാനി ആൽവസ് പറയുന്ന വാട്സ്ആപ്പ് സന്ദേശം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്, ബർതമ്യൂ ഇതിനെ അനുകൂലിക്കുന്നതായാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുന്നത്.

ഡാനി ആൽവസ് : മിസ്റ്റർ പ്രസിഡന്റ്‌, എനിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചെത്തണമെന്നും, ബാഴ്സലോണ താരമായിരിക്കെ 2022 ലോകകപ്പ് കളിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ട്. നമുക്ക് നമ്മുടെ അഹങ്കാരം മാറ്റിവെക്കാം, നമ്മുക്ക് പരസ്പരം ആവശ്യമുണ്ടെന്നു നമുക്ക് തന്നെ അറിയാം.

ബർതമ്യൂ : ഹായ് ഡാനി, നിങ്ങളുടെ തിരിച്ചുവരവിൽ പ്രശ്‌നങ്ങളൊന്നുമില്ല, പക്ഷേ അത് പരിശീലകരുടെയും മറ്റും ആഗ്രഹപ്രകാരമായിരിക്കണം, നിങ്ങൾ എറിക് അബിദാലുമായി സംസാരിച്ചിട്ടുണ്ടോ?

ഡാനി ആൽവസ് : നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അദ്ദേഹവുമായി സംസാരിക്കാം.

ബർതമ്യൂ : ഞാൻ അബിദാലുമായി സംസാരിക്കാം, നിങ്ങൾ നിങ്ങളുടെ ആളുകളുമായി സംസാരിക്കൂ.

എന്നാൽ ഏർനസ്റ്റ് വാൽവർദ്ദേ പരിശീലകനായിരിക്കെ, അബിദാലും വാൽവർദ്ദെയും ഡാനി ആൽവസിന്റെ തിരിച്ചു വരവ് തള്ളികളയുകയായിരുന്നു..

എംബാപ്പെ+ഹാലൻഡ്+വിനീഷ്യസ് = പെരെസ് അണിഞ്ഞൊരുങ്ങുന്നത് അടുത്ത ഗലാക്ടികോസ് പണിയാൻ,

ഇനി തമാശയില്ല എല്ലാം സീരിയസ് ആണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കലിപ്പനാക്കുന്നു…