in , ,

പരിക്കേറ്റ ജാമിസന് പകരം ദസുന്‍ ശനക ചെന്നൈ സൂപ്പർ കിങ്സിലേക്ക്? എന്താണ് സാദ്ധ്യതകൾ ?

ജാമിസന് പരിക്കേറ്റ് ഐപിഎൽ നഷ്ടമാവുന്നതോടെ പുതിയൊരു വിദേശതാരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കേണ്ടി വരും. അത്തരത്തിൽ ജാമിസന് പകരം ശ്രീലങ്കൻ ലിമിറ്റഡ് ഓവർ നായകൻ ദസുന്‍ ശനക ചെന്നൈയിലേക്കെത്തുമെന്നാണ് അഭ്യൂഹങ്ങൾ. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന താരമാണ് ശനക.

ദസൂൺ ഷാനക, മഹേന്ദ്രസിങ് ധോണി

ഐപിഎൽ 16 ആം സീസൺ ആരംഭിക്കുന്നതിനായി മുന്നോടിയായി മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ന്യൂസിലാൻഡ് പേസർ കൈൽ ജാമിസണിനേറ്റ പരിക്ക്. ബാക്ക് ഇഞ്ചുറി കൊണ്ട് വിഷമിക്കുന്ന താരം നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയയമായിരിക്കുകയാണ്. വിശ്രമം കഴിഞ്ഞ് ആദ്ദേഹം കളിക്കളത്തിലേക്ക് തിരികെയെത്താൻ ദീർഘനാൾ വേണ്ടി വരുമെന്നും അതിനാൽ തന്നെ അദ്ദേഹത്തിന് ഐപിഎൽ നഷ്ടമാവും എന്നുമാണ് പുറത്ത് വന്ന ഏറ്റവും പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്.

ജാമിസന് പരിക്കേറ്റ് ഐപിഎൽ നഷ്ടമാവുന്നതോടെ പുതിയൊരു വിദേശതാരത്തെ ചെന്നൈയ്ക്ക് ടീമിലെത്തിക്കേണ്ടി വരും. അത്തരത്തിൽ ജാമിസന് പകരം ശ്രീലങ്കൻ ലിമിറ്റഡ് ഓവർ നായകൻ ദസുന്‍ ശനക ചെന്നൈയിലേക്കെത്തുമെന്നാണ് അഭ്യൂഹങ്ങൾ. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന താരമാണ് ശനക.

അടുത്തിടെ കഴിഞ്ഞ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലും അതിന് മുമ്പ് ഓസ്‌ട്രേലിയയ്‌ക്കെതിരേയും ശനക നടത്തിയ വെടിക്കെട്ട് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഈ മികച്ച പ്രകടനം തന്നെയാണ് ജാമിസന് പകരം ശനക ചെന്നൈയിലെക്കെത്തുമെന്ന അഭ്യൂഹങ്ങൾക്ക് കാരണം.

നിലവിൽ ചെന്നൈയും ശനകയുമായും ബന്ധപ്പെട്ട സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും താരം ചെന്നൈയുടെ ടീം ഘടനയ്ക്ക് എത്രത്തോളം അനുയോജ്യനായ താരമാണ് എന്ന കാര്യവും സംശയമാണ്. ബെൻസ്റ്റോക്സ്, പ്രിട്ടോറിയസ്, മതീഷ പതിരാനേ തുടങ്ങിയ ഫാസ്റ്റ് ബൗളർമാർ ടീമിലുണ്ടെങ്കിലും പരിചയസമ്പത്തും ഡെത്ത് ഓവറുകളിൽ ആശ്രയിക്കാൻ കഴിയുന്നതുമായ താരം ജാമിസനായിരുന്നു. ദീപക് ചഹാർ, മുകേഷ് ചൗധരി എന്നിവർ ന്യൂബോളിൽ മികച്ച് നിൽക്കുന്നവരാണ്. അതിനാൽ ഡെത്ത് ഓവറുകളിലാണ് ചെന്നൈയ്ക്ക് ഒരു മികച്ച ബൗളറെ ആവശ്യമുള്ളത്.

ബെൻസ്റ്റോക്സിന് ഡെത്ത്ഓവറുകളിലെ ജോലി കൂടി നൽകിയാൽ താരത്തിന് അതൊരു അമിതഭാരമാവാനും താരത്തിന്റെ പ്രകടനത്തെ ബാധിക്കാനും സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ പ്രിട്ടോറിയസ് സമീപകാലത്തായി ഡെത്ത് ഓവറുകളിൽ തല്ല് വാങ്ങിക്കുന്നതും മതീഷ പാതിരാനേ എന്ന താരത്തിന്റെ പരിചയക്കുറവുമെല്ലാം അടിസഥാനമാക്കിയാൽ ശനകയെ പോലെ ഒരു ഓൾറൗണ്ടർ വാങ്ങിക്കുന്നതിലും ചെന്നൈയ്ക്ക് നല്ലത് ജാമിസന് പകരം മികച്ചൊരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിനെ ടീമിലെത്തിക്കുന്നതാണ്.

നെയ്മറിന് എംബാപ്പെ അയച്ച സന്ദേശം കണ്ട് അമ്പരന്ന് ആരാധകർ

ലീഗിലെ അവസാന മത്സരങ്ങൾ അരങ്ങേറുന്നു?പ്ലേഓഫ് ചിത്രം തെളിയുന്നു..