in

LOVELOVE OMGOMG

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിന് നാളും തീയതിയും പ്രഖ്യാപിച്ചു

ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതിനെ തുടർന്ന് നിർത്തിവെച്ച അർജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം നടത്താനുള്ള തീയ്യതിയും വേദിയും തീരുമാനമായി.

ഇക്കഴിഞ്ഞ സെപ്‌തംബറിൽ ആരംഭിച്ച് അഞ്ചു മിനുട്ട് പൂർത്തിയാകും മുൻപേ നിർത്തിവെച്ച മത്സരമാണ് ജൂണിൽ നടക്കുന്നത്. അർജന്റീന ടീമിലെ പ്രീമിയർ ലീഗ് താരങ്ങൾ ബ്രസീലിലെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി മൈതാനത്തേക്ക് ഇരച്ചെത്തി ആരോഗ്യസുരക്ഷാ അധികൃതർ മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബ്രസീൽ-അർജന്റീന പോരാട്ടം മാറ്റി വെക്കേണ്ടി വന്നത്.

പിന്നീട് ഫിഫ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയതിനു നാല് അർജന്റീന താരങ്ങൾക്കെതിരെ നടപടിയെടുക്കുകയും മറ്റൊരു ദിവസം സൗത്ത് അമേരിക്കക്കു പുറത്ത് ഇതേ കളി സംഘടിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഈ മത്സരമാണ് ജൂണിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്പ് ഉൾപ്പെടെയുള്ള വേദികൾ പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ഓസ്‌ട്രേലിയക്കാണ് മത്സരം നടത്താനുള്ള ഭാഗ്യമുണ്ടായത്.

ഓസ്‌ട്രേലിയയുടെ പ്രധാനപ്പെട്ട സ്പോർട്ടിങ് സിറ്റിയിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തമ്മിലുള്ള മത്സരം നടത്തുന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അതിനായി ഏറ്റവും മികച്ച സൗകര്യങ്ങൾ തന്നെ ഒരുക്കുമെന്നും ഓസ്‌ട്രേലിയൻ കായികമന്ത്രിയായ മാർട്ടിൻ പാക്കുല പറഞ്ഞു. മത്സരം ലോകത്തിന്റെ ശ്രദ്ധയും കൂടുതൽ സന്ദർശകരെയും ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

അർജന്റീനയെ സംബന്ധിച്ച് ജൂണിൽ രണ്ടു പ്രധാന മത്സരങ്ങളാണ് കളിക്കേണ്ടത്. ജൂൺ ഒന്നിന് കോപ്പ അമേരിക്ക-യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള പോരാട്ടത്തിൽ ലണ്ടനിൽ വെച്ച് ഇറ്റലിയെ നേരിട്ടതിനു ശേഷമാണ് ടീം ബ്രസീലിനെതീരെ കളിക്കേണ്ടത്. 2017ൽ അവസാനം രണ്ടു ടീമുകളും ഓസ്‌ട്രേലിയയിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന ഒരു ഗോളിന് വിജയം നേടിയിരുന്നു.

ബ്രസീലിയൻ സൂപ്പർ താരം ബാഴ്സലോണയിലേക്ക്

ടെൻ ഹാഗ് പണി തുടങ്ങി, അടിമുടി മാറാൻ യുണൈറ്റഡ്