നിശ്ചലമായ ഒരു പന്തിനെ പ്രതിരോധിക്കാൻ എതിർ ടീമിലെ പതിനൊന്ന് പോരാളികളികളും പ്രതിരോധത്തിന്റെ കോട്ടമതിൽ കെട്ടി അണി നിരക്കുമ്പോൾ, അവർക്ക് മുകളിലൂടെ അവരെയല്ലാം കബളിപ്പിച്ച് കൊണ്ടൊരു ട്രിക്കി ഫ്രീ കിക്കിലൂടെ പന്തിനെ വലയിലാക്കാൻ ലോക ഫുട്ബോളിൽ ഡേവിഡ് ബേക്കമിനോളം പോന്ന മറ്റൊരാൾ ഇല്ല അതു കൊണ്ട് ആണ് ലോകം അയാളെ വിളിക്കുന്നത്…
The real deadly dead ball specialist
അന്നും ഇന്നും ലോകഫുട്ബോളിലെ ഐക്കൺ താരമാണ് ഇംഗ്ലീഷുകാരനായ ബെക്കാം ഫുട്ബോളിൽ നിന്നും വിരമിച്ചിട്ടും, ഇത്രയും താരപ്രഭയോടെ ഉദിച്ചുയർന്നു നിൽക്കുന്ന പ്രതിഭാസങ്ങൾ വേറെ ഉണ്ടാവാൻ ഇടയില്ല. മികച്ചവരിൽ മികച്ചവരെ കാഴ്ചക്കാരാക്കി കളിക്കളത്തിനപ്പുറത്തേക്ക് വരെ മികവ് തെളിയിച്ചവാനായിരുന്നു ഇംഗ്ലണ്ടിന്റെ പ്രിയ പുത്രൻ.
ഫുട്‌ബോൾ സാമ്രാജ്യത്തിൽ ഫ്രീക്കിനും ഗ്ലാമറിനും ഒരു പര്യായം ഉണ്ടെങ്കിൽ അത് ബെക്കാം ആവും.കളിക്കളത്തിൽ എതിർ പോസ്റ്റിലേക്ക് വെടിക്കെട്ട് ഷോട്ടുകൾ ഉതിർത്തും കണ്ണഞ്ചിപ്പിക്കുന്ന ഫ്രീകിക്കുകൾ കൊണ്ടും ആരാധകരെ കയ്യിലാക്കിയവൻ.
രണ്ട് പതിറ്റാണ്ടിന് മുൻപ് ഫ്ലോറന്റീനോ പെരസ് എന്ന ഫുട്ബോൾ ബിസിനസിലെ
തലവന്മാരിൽ ഒരാൾ ഡേവിഡ് ബെക്കാമിൽ കണ്ണ് വെച്ചത്, ബെക്കാം മാഡ്രിഡിൽ വേണമെന്ന് നിശ്ചയിച്ചത് കളിമികവിനെക്കാൾ അയാളുടെ
“വിപണിമൂല്യം ” കൊണ്ട് ആയിരുന്നു എങ്കിൽ എന്തായിരിക്കും അയാളുടെ മാർക്കറ്റ്.
തന്റെ സമകാലിക സൂപ്പര്‍താരങ്ങളുടെ കളിമികവ് ഉണ്ടായിരുന്നില്ലെങ്കിലും ബെക്കാം ആയിരുന്നു താരം.
ബെക്കാമിനെ സ്വന്തമാക്കാന്‍ ക്ലബുകള്‍ മത്സരിച്ചു. ബെക്കാമിന്റെ വിപണിമൂല്യം ഫുട്‌ബോള്‍ ചരിത്രത്തിലില്ലാത്ത വിധം അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചു.
ഇരുപത് വര്‍ഷത്തെ കളിജീവിതത്തില്‍ നിന്ന് ബൂട്ടഴിച്ചപ്പോഴും ബെക്കാം താരങ്ങളുടെ താരം തന്നെയായി വളർന്നു.
ഇംഗ്ലീഷ് ഫുട്‌ബോളിലെയോ ലോക ഫുട്‌ബോളിലേയോ എക്കാലത്തേയും മികച്ച താരങ്ങളുടെ പട്ടികയില്‍ ബെക്കാമിന്റെ പേര് നമുക്ക് കണ്ടെത്താനായേക്കില്ല. പക്ഷേ, ലോകത്തെ ഏറ്റവും പ്രശസ്തനായ,ഫുട്‌ബോളിനെ കാലദേശങ്ങള്‍ക്ക് അപ്പുറത്തേക്ക് പടര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായിരിക്കും ബെക്കാം.
ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച അംബാസഡര്‍ എന്ന പദവിയും ബെക്കാം എന്ന പേരിനപ്പുറത്തേക്ക് പോവുകയില്ല.
ഇത് തന്നെയാണ് ബെക്കാം എന്ന താരത്തെ ലോകത്തിന്റെ പ്രിയതാരമാക്കുന്നതും. ബെക്കാം വിരമിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ സോഷ്യല്‍ മീഡിയല്‍ പിന്നെ മറ്റൊന്നുമുണ്ടായിരുന്നില്ല.
ഇരുപത് വര്‍ഷം നീണ്ട കരിയറിനിടെ ബെക്കാം ഇംഗ്ലണ്ടിന് വേണ്ടി 115 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , റയല്‍ മാഡ്രിഡ്, ലോസാഞ്ചലസ് ഗാലക്‌സി, എ സി മിലാന്‍ എന്നീ ക്ലബുകള്‍ക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ ബെക്കാം. ഈ ടീമുകളിലെല്ലാം അതത് രാജ്യത്തെ ലീഗുകളിലെ കിരീടം നേടി. ഈ നേട്ടം കൈവരിച്ച ഏക ഇംഗ്ലീഷ് ഫുട്‌ബോളറാണ് ബെക്കാം.
1992ലാണ് ബെക്കാം യുണൈറ്റഡിന്റെ സീനിയര്‍ ടീമിലെത്തുന്നത്. 2003ല്‍ ടീം വിടുമ്പോള്‍ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞത് 394 കളികളിൽ ഇത്രയും കളികളിൽ 85 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചു. 2007 വരെ റയല്‍ മാഡ്രിഡില്‍. 157 മത്സരങ്ങളില്‍ നിന്ന് 19 ഗോളുകള്‍. ലോസാഞ്ചലസ് ഗാലക്‌സിയില്‍ 118 കളികളും 20 ഗോളുകളും. എ സി മിലാനില്‍ 33 കളികളില്‍ നിന്നായി രണ്ട് ഗോളുകള്‍.
പി എസ് ജി ലീഗ് ചാമ്പ്യന്‍മാരാവുന്നതില്‍ പങ്കാളിയായാണ് ബെക്കാം പടിയിങ്ങിയത് യുണൈറ്റഡിന്റെ 6 പ്രിമിയര്‍ ലീഗ് വിജയങ്ങളിലും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടധാരണത്തിലും ബെക്കാം പങ്കാളിയായി. ഡെഡ്‌ബോള്‍ സ്‌പെഷ്യലിസ്റ്റായ ബെക്കാം അളന്നുമുറിച്ച ക്രോസുകള്‍ കൊണ്ടും
ത്രൂപാസുകള്‍ കൊണ്ടും സ്‌ട്രൈക്കര്‍മാരുടെ ഹൃദയമായി പ്രവര്‍ത്തിച്ചു. മിക്കപ്പോഴും ബെക്കാമിന്റെ ക്രോസുകള്‍ തളികയിലെന്ന പോലെയാണ് ഗോള്‍മുഖത്തേക്ക് എത്തിയിരുന്നത്.
ബെക്കാമിന്റെ വലങ്കാലില്‍നിന്ന് പറന്ന പന്തുകളെക്കാള്‍ വളരെ വലുതായിരുന്നു അദ്ദേഹത്തിന്റെ വിപണിമൂല്യം. ഇത്രത്തോളം ആരാധകരുളള മറ്റൊരു ഫുട്‌ബോളര്‍ ഉണ്ടായിട്ടില്ല.
ഈ ജനപ്രീതി മാത്രമാണ് റയല്‍ മാഡ്രിഡിനെ ബെക്കാമിനെ ടീമിലെത്തിക്കാന്‍ പ്രേരിപ്പിച്ചത്. ബെക്കാമിന്റെ പ്രശസ്തി പണമായിത്തന്നെ റയല്‍ അധികൃതര്‍ തിരിച്ച് പിടിക്കുകയും ചെയ്തു.
എല്ലാകാലത്തേക്കുമുളള റോള്‍ മോഡലാണ് ബെക്കാം മികച്ച കളിക്കാരന്‍, ഗ്ലോബൽ സൂപ്പര്‍സ്റ്റാര്‍, ഇംഗ്ലീഷ് ഫുട്ബോളിനെ ചക്രവാളങ്ങള്‍ക്ക് അപ്പുറത്തേക്ക് വളർത്തിയ ചക്രവർത്തി…