in ,

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ ഈ സീസണിലെ പ്രിയപ്പെട്ട താരം ഡേവിഡ് ഡി ഗിയ..

2014 ലും 2015 ലും തുടർച്ചയായി രണ്ട് സീസണുകളിൽ ഡി ഗിയ ഈ പുരസ്കാരം സ്വന്തമാക്കി റൊണാൾഡോയുടെ ഒപ്പമെത്തിയിരുന്നു.2018 ലും ഡി ഗിയ തന്നെയായിരുന്നു ഈ നേട്ടത്തിന് അർഹനായത്. ഇപ്പോൾ ഇതാ നാലാം തവണയും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്ലെയേഴ്‌സ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2006 മുതലാണ് കൊടുത്ത് തുടങ്ങിയത് .റയാൻ ഗിഗ്‌സിനാണ് ഈ പുരസ്കാരം ആദ്യമായി ലഭിച്ചത്.യുണൈറ്റഡ് അനുഭാവികൾ വോട്ട് ചെയ്‌ത സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദ ഇയർക്കൊപ്പം ഒരേസമയം ഈ സമ്മാനം പ്രവർത്തിക്കുന്നു.

ഗിഗ്‌സിന്റെ വിജയത്തിന് ശേഷം, അടുത്ത നാല് സീസണുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ (രണ്ട് തവണ), നെമാഞ്ച വിഡിക്, വെയ്ൻ റൂണി എന്നിവർ രണ്ട് അംഗീകാരങ്ങളും നേടി.2011/12 സീസൺ അവസാനത്തിൽ അന്റോണിയോ വലൻസിയും ഈ നേട്ടം സ്വന്തമാക്കി.നാനിയും മൈക്കൽ കാരിക്കും പുരസ്കാരത്തിന് അർഹരായിട്ടുണ്ട് . തങ്ങളുടെ അവസാന രണ്ട് പ്രീമിയർ ലീഗ് കിരീട വിജയങ്ങളിൽ പ്രധാന പങ്ക് വഹിച്ചതിന് യഥാക്രമം 2011 ലും 2013 ലും നാനിയും കാരിക്കും ഈ പുരസ്കാരത്തിന് അർഹരായത്.

2014 ലും 2015 ലും തുടർച്ചയായി രണ്ട് സീസണുകളിൽ ഡി ഗിയ ഈ പുരസ്കാരം സ്വന്തമാക്കി റൊണാൾഡോയുടെ ഒപ്പമെത്തിയിരുന്നു.2018 ലും ഡി ഗിയ തന്നെയായിരുന്നു ഈ നേട്ടത്തിന് അർഹനായത്. ഇപ്പോൾ ഇതാ നാലാം തവണയും

ഈ സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഗോൾ വലക്ക് മുന്നിൽ ശക്തമായ കാവൽ തന്നെയായിരുന്നു ഡി ഗിയ. ഒരു പ്രീമിയർ ലീഗിൽ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങി സീസൺ ആയിരുന്നു യുണൈറ്റഡിന് ഇത്. പക്ഷെ ഡി ഗിയയുടെ പ്രകടനം കൊണ്ട് മാത്രമാണ് യുണൈറ്റഡിന് യൂറോപ്പ ലീഗ് യോഗ്യതയെങ്കിലും ലഭിച്ചത്.

ബെൽജിയത്തിനു നെതെർലന്റിന്റെ ഷോക്ക് ടീറ്റ്മെന്റ് – ഫ്രാൻസിനെ അട്ടിമറിച്ചു ഡെന്മാർക്ക്

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ നിയന്ത്രിക്കാൻ മലയാളി റഫറി..