in

LOVELOVE

ചെകുത്താൻ കോട്ടയിലെ കാവൽ മാലാഖ

പ്രിയപ്പെട്ട ഡി ഗിയ, നിങ്ങളുടെ കൈകൾ ചോരുന്നത് ഓരോ യുണൈറ്റഡ് ആരാധകരുടെ ഹൃദയഭേദകമായ കാഴ്ചയാണ്. ഡി ഗിയ.. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ യുണൈറ്റഡിന് ആദ്യ നാല് സ്ഥാനങ്ങളിൽ ഒരിക്കലും സീസൺ അവസാനിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഇനിയും ഒരുപാട് നാൾ നിങ്ങൾ ചെകുത്താൻ കോട്ടയ്ക്ക് കാവൽ നിൽക്കട്ടെ. നഷ്ടപ്പെട്ടുപോയ പ്രതാപം എന്നെങ്കിലും തിരിച്ചു കിട്ടുമ്പോൾ നിങ്ങൾ ഉണ്ടാകണം തീയറ്റർ ഓഫ് ഡ്രീംസിൽ

david de gea

ഡേവിഡ് ഡി ഗിയ, ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാൾ. കസിയസിന് ശേഷം സ്പാനിഷ് ജനത കണ്ട ഏറ്റവും മികച്ച ഗോൾ കീപ്പർ. വാൻ ഡർ സറിന് ശേഷം ചെകുത്താൻ കോട്ട കണ്ട ഏറ്റവും മികച്ച ഗോൾ കീപ്പർ.ഇന്നലെയുടെ സായാഹ്നത്തിൽ ഓൾഡ് ട്രാഫോഡിലെ മാഞ്ചസ്റ്റർ ഡെർബിയിൽ നാണംകട്ട തോൽവി ഏറ്റുവാങ്ങാതെയിരിക്കാനുള്ള ഒരേ ഒരു കാരണം.ആരാണ് ഡേവിഡ് ഡി ഗിയ??. എന്താണ് ഡേവിഡ് ഡി ഗിയ??.

1990 നവംബർ 7 ന് സ്പെയിനിലെ മാഡ്രിഡിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തന്റെ 13 ആം വയസ്സിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ എത്തിയ അദ്ദേഹം ദേശീയ ശ്രദ്ധയാകർഷിച്ചു .2010 ൽ അത്‌ലറ്റിക്കോ യൂറോപ്പ ലീഗ് വിജയിക്കുമ്പോൾ നൈലോൺ വലക്ക് മുന്നിൽ ആ 19 വയസ്സുക്കാരൻ ഉരുക്കുകോട്ട കെട്ടി കൊണ്ട് നിലയുറപ്പിച്ചിരുന്നു. പിന്നീട് അതെ വർഷം തന്നെ ചാമ്പ്യൻസ് ലീഗ് ജയിച്ചു വന്ന ഇന്റർ മിലാനെ തോൽപിച്ചു സൂപ്പർ കപ്പ്‌ അത്‌ലറ്റിക്കോ നേടുമ്പോൾ ഫൈനലിൽ ഒരു പെനാൽറ്റി അടക്കം തടഞ്ഞിട്ട് അയാൾ ലോക ശ്രദ്ധ നേടി. ഈ കാലത്താണ് അങ്ങ് ഓൾഡ് ട്രാഫ്ഫോർഡിൽ എഡ്വിൻ വാൻ ഡർ സർ വിരമിക്കൽ പ്രഖ്യാപനം നടത്തുന്നത്.

പണ്ട് പീറ്റർ സ്മൈക്കിൾ പോയ വിടവ് നികത്താൻ വർഷങ്ങൾ വേണ്ടി വന്ന ഫെർഗി ഒരിക്കൽ കൂടി തന്റെ തെറ്റ് ആവർത്തിക്കാൻ തയ്യാറായില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് ഫെർഗിയുട കാലത്ത് രണ്ടേ രണ്ട് തവണ മാത്രമേ ഫെർഗി സൈഡ് ലൈനിൽ ഇല്ലാതെ കളിക്കളത്തിൽ ഇറങ്ങിയിട്ടുള്ളൂ . അതിൽ ഒന്ന് സാക്ഷാൽ ഡേവിഡ് ഡി ഗിയ ടെ മത്സരം കാണാൻ ഫെർഗി മാഡ്രിഡിലേക്ക് പോയതാണെന്ന് അറിയുമ്പോൾ തന്നെ നമുക്ക് മനസിലാക്കാം എന്താണ് അയാൾ എന്ന്. അത്‌ലറ്റിക്കോയുടെ മത്സരത്തിന്റെ 66 മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ഫെർഗി തീരുമാനിച്ചിരുന്നു ഡേവിഡ് ഡി ഗിയ എന്ന 19 വയസ്സുക്കാരനെ ചെകുത്താൻ കോട്ടയുടെ കാവൽകാരനായി താൻ പ്രതിഷ്ഠിക്കുമെന്ന്.

ഒടുവിൽ 2011 ൽ വാൻ ഡർ സർ കളം ഒഴിഞ്ഞപ്പോൾ അദ്ദേഹം യുണൈറ്റഡ് ഗോൾ കീപ്പറായി നിയമിതനായി. പിന്നീട് അങ്ങോട്ട്‌ തന്റെ ചുമലിലേറ്റി ചെകുത്താന്മാരെ വിജയത്തിലേക്ക് എത്രയോ തവണ അദ്ദേഹം എത്തിച്ചു. എത്രയോ തവണ തോൽ‌വിയിൽ നിന്ന് യുണൈറ്റഡിനെ രക്ഷിച്ചു.യുണൈറ്റഡ് 8 ഗോളിന് ആഴ്സനലിന് തോൽപിച്ച മത്സരത്തിലെ താരമായത് ഈ ഗോൾ കീപ്പറായിരുന്നു. പ്രതാപം നഷ്ടപെട്ട് പോയ ടീമിനെ ആദ്യ ആറു സ്ഥാനങ്ങളിൽ പിടിച്ചു നിർത്തിയതു ഗോൾ ബാറിൻ മുന്നിൽ അദ്ദേഹം ചെയ്ത മാസ്മരിക രക്ഷപ്പെടുത്തലുകൾ തന്നെയായിരുന്നു.

പറഞ്ഞു തുടങ്ങിയാൽ ഒരായിരം കഥകൾ അയാളെ പറ്റി വർണിക്കാൻ ഓൾഡ് ട്രാഫോഡിലെ ആരാധകകൂട്ടങ്ങൾക്ക് ഉണ്ടാവും. എങ്കിലും 2017 ലെ മാഞ്ചസ്റ്റർ ഡെർബി മനസിലേക്ക് കടന്നു വരുകയാണ്.ആദ്യ പകുതിയിൽ 2-0 ത്തിന് പുറകിൽ നിന്ന ശേഷം പോഗ്ബ മാജിക്കിൽ 3-2 ന് യുണൈറ്റഡ് വിജയിച്ച അതെ മത്സരം തന്നെ. മത്സരം അവസാനത്തോട് അടക്കുകയാണ്.ഇടത് മൂലയിൽ നിന്ന് സിറ്റി താരം പെനാൽറ്റി ബോക്സിലേക്ക് നൽകിയ ക്രോസ്സ് അഗ്യൂറോ തല വെച്ച് പോസ്റ്റിലേക്ക് തിരിച്ചു വിട്ട് ആഘോഷം തുടങ്ങി കഴിഞ്ഞു. പക്ഷെ ഡേവിഡ് ഡി ഗിയ വായുവിൽ അമാനുഷികമായ രീതിയിൽ ചാടി നടത്തിയ സേവ് തന്നെയാണ് എന്നും എനിക്ക് പ്രിയപ്പെട്ടത്.

David de Gea. and Cristiano Ronaldo [EPL]

കാലം കടന്നു പോയി.2018 ലെ സോച്ചിയിലെ ആ രാത്രിയിൽ അയാളിൽ എന്തൊക്കെയോ സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. റൊണാൾഡോയുടെ ഹാട്ട്രിക്കിൽ പോർട്ടുഗൽ സമനില പിടിച്ച മത്സരത്തിൽ അയാളുടെ കയ്യുകൾ ചോരാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് തനിക് നേരെ വരുന്ന പന്തുകൾ പോലും തന്റെ കൈപ്പിടിയിലൊതുക്കാൻ അദ്ദേഹത്തിന് സാധിക്കാതെ വരുന്നു. ഒടുവിൽ ഡീൻ ഹെൻഡേഴ്സന് മുന്നിൽ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ഗോളി എന്ന പട്ടവും ഉനൈ സൈമൺ മുന്നിൽ സ്പെയിനിലെ ഒന്നാം നമ്പർ ഗോളി എന്ന പട്ടവും അടിയറ വയ്ക്കേണ്ടി വന്നു. പക്ഷെ അയാളിൽ ഓരോ യുണൈറ്റഡ് ആരാധകർക്കും വിശ്വാസം ഉണ്ടായിരുന്നു.

പുതിയ പ്രീമിയർ ലീഗ് സീസണിൽ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടുകയാണ്. ഒരു ഗോളിന് പുറകിൽ നിന്ന ശേഷം രണ്ട് ഗോൾ അടിച്ച് യുണൈറ്റഡ് തിരകെ വന്ന മത്സരത്തിന്റെ അവസാന നിമിഷം വെസ്റ്റ് ഹാമിന് അനുകൂലമായ ഒരു പെനാൽറ്റി റഫറി വിധിക്കുന്നു. അഞ്ചു കൊല്ലങ്ങൾക്ക് ശേഷം ഡി ഗിയ ആദ്യമായി ഒരു പെനാൽറ്റി സേവ് ചെയ്തെടുക്കുന്നു. അതെ വീണിടത്തു നിന്ന് അയാൾ ഉയർത്തെഴുന്നേൽക്കുക്കായിരുന്നു . പിന്നീട് നടന്ന മത്സരങ്ങളിൽ അയാൾ നടത്തിയ പ്രകടനങ്ങൾ പറയേണ്ടതില്ലല്ലോ.ഇന്നലെയുടെ സായാഹ്നത്തിൽ സിറ്റിയുടെ മുന്നേറ്റനിരയുടെ ഓരോ ഷോട്ടുകളും എത്ര സമർഥമായാണ് അയാൾ തടുത്തുട്ടത്

പ്രിയപ്പെട്ട ഡി ഗിയ, നിങ്ങളുടെ കൈകൾ ചോരുന്നത് ഓരോ യുണൈറ്റഡ് ആരാധകരുടെ ഹൃദയഭേദകമായ കാഴ്ചയാണ്. ഡി ഗിയ.. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ യുണൈറ്റഡിന് ആദ്യ നാല് സ്ഥാനങ്ങളിൽ ഒരിക്കലും സീസൺ അവസാനിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഇനിയും ഒരുപാട് നാൾ നിങ്ങൾ ചെകുത്താൻ കോട്ടയ്ക്ക് കാവൽ നിൽക്കട്ടെ. നഷ്ടപ്പെട്ടുപോയ പ്രതാപം എന്നെങ്കിലും തിരിച്ചു കിട്ടുമ്പോൾ നിങ്ങൾ ഉണ്ടാകണം തീയറ്റർ ഓഫ് ഡ്രീംസിൽ Happy Birthday David De Gea

നെയ്മർ തൻറെ ചരിത്ര ഗോൾ സമർപ്പിച്ചത് മരിയ മെന്റൊക്കക്ക് വേണ്ടി…

മെസ്സിയെ മറികടക്കാൻ ബെൻസേമക്ക് കഴിയുമോ?