in ,

ഡേവിഡ് വാർണർ ” ഒരു ഉയിർത്തു എഴുനേൽപ്പിന്റെ കഥ “

ഇൻസൾറ്റാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്ന് ഒരിക്കൽ കൂടി അയാൾ തെളിയിക്കുകയാണ്. താൻ വളർത്തിയ ഹൈദരാബാദ് മണ്ണിൽ താൻ അപമാനിപ്പിക്കപ്പെട്ടതാണ്. പക്ഷെ ആ അപമാനം തന്നിലെ തീ ഒരിക്കൽ കൂടി ആളി കത്തിക്കാൻ ഉള്ളതായിരുന്നുവെന്ന് അദ്ദേഹത്തെ വിട്ട് കളഞ്ഞ ഹൈദരാബാദിനും താരാലേലത്തിൽ അദ്ദേഹത്തെ സ്വന്തമാക്കിയ ഡൽഹി ക്യാപിറ്റൽസൊ കരുതി കാണുമോ.

അതെ ഇത് ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ്. അപമാനിക്കപ്പെട്ടവന്റെ ഇൻവെസ്റ്റ്‌ കൊണ്ട് ഡൽഹി ക്യാപിറ്റൽസിൽ വീരചരിതം കുറിക്കുന്ന ഡേവിഡ് വാർണറിന്റെ കഥയാണ്. “The story of redemption “.

കഴിഞ്ഞ സീസണിലാണ് വികാര നിർഭരമായ ആ സംഭവം സംഭവിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഹൈദരാബാദിന് വേണ്ടി വാർണറിന്റെ ബാറ്റ് ശബ്ദിക്കാതെ പോകുന്നു. വില്യംസൺ എന്നാ നായകൻ 2018 ൽ ഹൈദരാബാദിനെ ഫൈനലിലേക്ക് എത്തിച്ചത് അവിടെ വാർണറിന് എതിരെ ഭവിക്കുന്നു.താരം താൻ ഏറെ സ്നേഹിക്കുന്ന ടീമിന്റെ ക്യാപ്റ്റൻസി പട്ടം വില്യംസൺ ഏല്പിക്കുന്നു.

പക്ഷെ അവിടെ നിന്ന് തനിക്ക് എല്ലാം നഷ്ടമാവുകയാണെന്ന് അയാൾ തിരിച്ചു അറിഞ്ഞില്ല. ബൈർസ്റൗയുടെ ഫോം വാർണറിന് ടീമിൽ നിന്ന് പുറത്താക്കി. ഒടുവിൽ ഡഗ് ഔട്ടിൽ ഒരു വാട്ടർ ബോയായി അയാൾ ടീമിന് വേണ്ടത് എന്തോ അത് ചെയ്തു കൊടുത്തു.പിന്നീട് എപ്പോഴോ ആ ഡഗ് ഔട്ടിൽ നിന്ന് അയാൾ അപ്രത്യക്ഷമായി.ഒടുവിൽ അയാൾ താൻ ഏറെ സ്നേഹിച്ച ഓറഞ്ച് ആർമി കുപ്പായം വളരെ വേദനയോടെ അയച്ചു വെച്ചു.

പക്ഷെ അയാൾ തോറ്റു പിന്മാറുന്ന രക്തമായിരുന്നില്ല. അയാൾ അതി ശക്തമായി തിരിച്ചു വന്നു. ഓസ്ട്രേലിയ ആദ്യമായി കുട്ടി ക്രിക്കറ്റിന്റെ കനകകിരീടം ചുംബിച്ചപ്പോൾ ലോകകപ്പിന്റെ താരമെന്ന പുരസ്കാരം അയാളെ തേടി തന്നെ വന്നു.ഒടുവിൽ താൻ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരവറയിച്ച ഡൽഹി ക്യാപിറ്റൽസിന്റെ ജേഴ്സിയിൽ ഒരിക്കൽ കൂടി ഐ പി എല്ലിന്റെ അങ്കതട്ടിൽ പോരാടാൻ ആ കുറിയ മനുഷ്യനെത്തി.

ഇന്ന് അയാൾ ഡൽഹി ക്യാപിറ്റൽസ് ജേഴ്സിയിൽ അവിസ്മരണീയ പ്രകടനമാണ് കാഴ്ച വെക്കുന്നത്. തുടർച്ചയായ മൂന്നു അർദ്ധ സെഞ്ച്വറികൾ നേടി അയാൾ തന്റെ ഫോമിന്റെ ഉന്നതിയിൽ എത്തിയിരിക്കുന്നു. പണ്ട് ഹൈദരാബാദിന് കിരീടം നേടി കൊടുത്ത അതെ വൈഭവത്തോടെ അയാൾ ബാറ്റ് വീശുകയാണ്.ഒരുപാട് നേട്ടങ്ങൾ അയാൾ ഈ സീസണിൽ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു. വാർണർ ഇതേ ഫോമിൽ ബാറ്റ് വീശിയാൽ ഡൽഹി ക്യാപിറ്റൽസ് ട്രോഫി ക്യാബിനറ്റിലേക്ക് ഐ പി എല്ലിന്റെ കനക കിരീടം എത്തുക തന്നെ ചെയ്യും.

ആരാധകർക്ക് സന്തോഷവാർത്ത ബ്ലാസ്റ്റേഴ്സ് യുവതാരവുമായുള്ള കരാർ നീട്ടി

നന്ദി കെട്ട ജിങ്കനെ ഔദ്യോഗികമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് പടിയടച്ച് പിണ്ഡം വച്ചു, അവസാനത്തെ കണ്ണിയും ഇന്ന് അറുത്തുമുറിച്ചു