in , , , , ,

OMGOMG AngryAngry CryCry LOVELOVE LOLLOL

ലീഗ് തുടങ്ങാൻ ദിവസങ്ങൾ ബാക്കി; ഈ നീക്കം ബ്ലാസ്റ്റേഴ്‌സിന് പണിയാകും

ഈ മാസം അവസാനം നടക്കുന്ന രാജ്യാന്തര സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ പരിശീലന ക്യാംപിലേക്ക് ആറ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ഇന്ത്യൻ ക്യാമ്പിലേക്ക് വിളിയെത്തുന്നത് ആരാധകരെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണ്. ആരാധകർക്ക് സന്തോഷം നൽകുമെങ്കിലും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ഇതത്ര സന്തോഷം നൽകുന്ന കാര്യമായിരിക്കില്ല.

സെപ്റ്റംബര്‍ 18 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ വച്ചാണ് ക്യാംപ് നടക്കുന്നത്. 24, 27 തിയതികളില്‍ സിംഗപ്പൂര്‍, വിയറ്റ്‌നാം ടീമുകള്‍ക്കെതിരേയാണ് ഇന്ത്യ സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നത്. ഐഎസ്എല്ലിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ ക്യാമ്പ് നടക്കുന്നതും സൗഹൃദമത്സരങ്ങൾ നടക്കുന്നതും.

ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഗോൾ കീപ്പർ ഗിൽ, സഹൽ, രാഹുൽ, ജീക്സൺ തുടങ്ങിയ താരങ്ങൾ ദേശീയ ക്യാമ്പിലേക്ക് പോകും. ഇവരൊക്കെയും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ തുറുപ്പുചീട്ടുകളാണ്.

ഇവർ ദേശീയ ക്യാമ്പിലേക്ക് പോകുമ്പോൾ ഇവരെ ഒഴിവാക്കി ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് പരിശീലനവും പരിശീലന മത്സരങ്ങളും കളിക്കുക. പ്രധാന ഇന്ത്യൻ താരങ്ങൾ ഇല്ലാതെ പരിശീലനത്തിനിറങ്ങുമ്പോൾ അത് പരിശീലകന്റെ തന്ത്രങ്ങളെയും ബാധിക്കും.

ടീമിന്റെ വിജയത്തിന് കളിക്കാർ തമ്മിൽ കളിക്കളത്തിൽ വെച്ച് നടത്തുന്ന ആശയവിനിമയങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. ഈ ആശയവിനിമയങ്ങൾ ശീലിക്കുന്നത് പരിശീലന സെക്ഷനിലാണ്.ഇന്ത്യൻ ക്യാമ്പിലേക്ക് താരങ്ങൾ പോകുമ്പോൾ അത് കളിക്കാർ തമ്മിലുള്ള വിനിമയത്തെയും ബാധിക്കും.

ബ്ലാസ്റ്റേഴ്‌സിന് മാത്രമല്ല മറ്റു ക്ലബ്ബുകൾക്കും തങ്ങളുടെ പ്രധാന താരങ്ങൾ ലീഗ് തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്യാമ്പിലേക്ക് പോകുന്നത് അവരുടെ പരിശീലനത്തെയും ബാധിക്കും.

കൊച്ചിയിൽ കേരള ടീമിനെതിരെ ബ്ലാസ്റ്റേഴ്സിനു തകർപ്പൻ വിജയം..

സഞ്ജുവിനെ ടി20 ലോകകപ്പിൽ ഉൾപ്പെടുത്താൻ ബിസിസിഐക്ക് പദ്ധതിയുണ്ടായിരുന്നു; പക്ഷെ തടസ്സാമായത് രണ്ട് താരങ്ങൾ