in , , ,

LOVELOVE LOLLOL CryCry

ഡി ജോങ് യുണൈറ്റഡിലേക്ക് -കഥ ഇത് വരെ..

എറിക് ടെൻ ഹാഗിന് കീഴിൽ നവചരിതം കുറിക്കാനിറങ്ങുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ബാർസയിൽ നിന്ന് ഡി ജോങ്ങിനെയാണ്.ഇപ്പോൾ ഈ വാർത്തയുടെ പ്രധാനപെട്ട അപ്ഡേറ്റുമായി പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്

എറിക് ടെൻ ഹാഗിന് കീഴിൽ നവചരിതം കുറിക്കാനിറങ്ങുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നത് ബാർസയിൽ നിന്ന് ഡി ജോങ്ങിനെയാണ്.ഇപ്പോൾ ഈ വാർത്തയുടെ പ്രധാനപെട്ട അപ്ഡേറ്റുമായി പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് . താൻ അവിടെ സന്തോഷവനാണ്. ഇതാണ് ഡി ജോങ് അവസാനമായി നടത്തിയ പ്രതികരണം . നിലവിലെ സാഹചര്യത്തിൽ യുണൈറ്റഡ് താരത്തിൽ അതീവ താല്പര്യവന്മാരാണ്.

85 മില്യൺ യൂറോയിൽ കുറഞ്ഞ ഓഫർ ഒന്നും ബാർസ സ്വീകരിക്കില്ല.60 മില്യണും 10 മില്യണും ആഡ് ഓണും അടങ്ങുന്ന ഒരു ഓഫർ യുണൈറ്റഡ് മുന്നോട്ട് വെച്ചെങ്കിലും ബാർസ അത് സ്വീകരിച്ചില്ല. നിലവിൽ ബാർസയും യുണൈറ്റഡുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്.

താരത്തിന് ബാർസ വിടാൻ ഒട്ടും തന്നെ താല്പര്യമില്ല. ചാമ്പ്യൻസ് ലീഗ് യോഗ്യത താരത്തിന് ആവശ്യമാണ്. നിലവിൽ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല.പക്ഷെ അജാക്സിൽ ഡി ജോങ്ങിന്റെ പരിശീലകനായിരുന്ന ടെൻ ഹാഗാണ് ഇപ്പോൾ യുണൈറ്റഡിന്റെ പരിശീലകൻ. അത് കൊണ്ട് തന്നെ ടെൻ ഹാഗ് വഴി ഒരു ശ്രമം യുണൈറ്റഡ് നടത്തുന്നുണ്ട്.

പക്ഷെ ബാർസ പരിശീലകൻ സാവി ഡി ജോങ്ങിന് ചുറ്റും ഒരു ടീം ഉണ്ടാക്കിയെടുക്കനാണ് ശ്രമിക്കുന്നത്. എന്നാൽ തങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് ബാർസ ബോർഡ് വ്യക്തമാക്കി. അത് കൊണ്ട് തന്നെ കുറച്ചു കൂടി മികച്ച ഒരു ഓഫർ യുണൈറ്റഡ് ഡി ജോങ്ങിന് നൽകിയാൽ താരം യുണൈറ്റഡിലേക്കെത്തും.

കഴിഞ്ഞ സീസണിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കളിച്ച താരം ചെന്നൈയിൻ എഫ് സി യിലേക്ക്..

അയാളെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാക്കു -ഷെയിൻ വാട്സൻ