in ,

LOVELOVE

ദീപക് ചാഹറിൻ ഐ പി ൽ മുഴുവൻ നഷ്ടമായേക്കില്ല..

ചെന്നൈ സൂപ്പർ കിങ്‌സ് താരം ദീപക് ചാഹാറിന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15 ആം പതിപ്പിലെ മുഴുവൻ മത്സരങ്ങളും നഷ്ടമായേക്കില്ല.14 കോടി രൂപക്കാണ് ദീപക് ചാഹറിനെ ചെന്നൈ സൂപ്പർ കിങ്‌സ് മെഗാ താര ലേലത്തിൽ സ്വന്തമാക്കിയത്.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി ട്വന്റി പരമ്പരയിലേ മൂന്നാമത്തെ ട്വന്റി ട്വന്റി മത്സരത്തിലാണ് അദ്ദേഹത്തിൻ പരിക്കേൽക്കുന്നത്.പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് ശ്രീ ലങ്ക പരമ്പരയും നഷ്ടമായിരുന്നു.

നിലവിൽ ബാംഗ്ലൂരുവിലെ നാഷണൽ അക്കാഡമിയിൽ എട്ടു ആഴ്ച വിശ്രമത്തിലാണ് അദ്ദേഹം .പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്‌ പ്രകാരം ചാഹർ സർജറിക്ക് വിധേയനയാകില്ല .

അത് കൊണ്ട് തന്നെ ഐ പി ലിലേ പകുതി മത്സരങ്ങൾ മാത്രമേ ചാഹറിനെ നഷ്ടമാകു.മാർച്ച്‌ 26 ന്നാണ് ഐ പി ൽ ആരംഭിക്കുന്നത്. ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സും തമ്മിലാണ്.

പൂനെ സൂപ്പർ ജയന്റ്സിലൂടെ തന്റെ ഐ പി ൽ കരിയർ ആരംഭിച്ച ചാഹർ ചെന്നൈ സൂപ്പർ കിങ്സിൻ ഒപ്പം രണ്ട് ഐ പി ൽ കിരീടം നേടിയിട്ടുണ്ട്.

മെസ്സിയില്ലാത്ത പി എസ് ജി യും റൊണാൾഡോയില്ലാത്ത യുണൈറ്റഡും…

ബ്ലാസ്റ്റേഴ്‌സിന്റെ ഭാവിയാണ് ആ യുവതാരം..