പ്രൊഫഷണൽ റെസ്ലിംഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം സംപ്രേഷണം ചെയ്യപ്പെട്ട ഷോ. WWE യുടെ തന്നെ ഫ്ലാഗ്ഷിപ് ഷോ. സ്റ്റോറിലൈൻ ആവശ്യപ്പെടുന്ന എന്തും നടപ്പിൽ വരുത്താൻ ഒരു പ്രൊഡക്ഷൻ ക്രൂ, കൂടാതെ ആറ്റിറ്റ്യൂഡ് ഇറയുടെ അതിസമ്പന്നമായ, സുവർണ്ണ കാലഘട്ടം ഉള്ള റോയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകുന്ന അവസ്ഥയിൽ ആണിപ്പോൾ, എന്തുകൊണ്ട് എന്നൊന്ന് നോക്കാം.
3 മണിക്കൂർ ഷോ
റോയുടെ ഏറ്റവും വലിയ ശാപം ആണ് അതിന്റെ മൂന്നു മണിക്കൂർ എന്ന സമയക്രമം. സമയം കൂടുന്തോറും കൂടുതൽ ഫ്യുടുകളും, കൂടുതൽ സ്റ്റോറിലൈനുകളും, മത്സരങ്ങളും, അതിനൊപ്പം താരങ്ങളും വേണ്ടി വരും . ഇത്രയും താരങ്ങളെ വച്ചു മൂന്നു മണിക്കൂർ ആളുകളെ മടുപ്പിക്കാതെ പിടിച്ചിരുത്തുക എന്നത് അത്ര ചെറിയ കാര്യമല്ല. അത് സാധിക്കാത്തതിന്റെ പരിണിത ഫലമാണ് ഇപ്പൊ നമ്മൾ കാണുന്നത്.
മോശം സ്റ്റോറിലൈൻ
WWE-യുടെ മുഖമുദ്ര തന്നെ കാണികളെ ആകാംഷയുദ്ധം മുൾമുനയിൽ നിർത്തുന്ന സ്റ്റോറിലൈനുകൾ ആയിരുന്നു. റെസ്ലിങ്ങനൊപ്പം തന്നെ സ്റ്റോറിലൈനിനും പ്രാധാന്യം നൽകികൊണ്ട് കാണികളെ ആകർഷിച്ച റോ ഇപ്പൊ ഏറ്റവും മോശം സ്റ്റോറിലൈനിനു കുപ്രസിദ്ധി ആർജിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് റിട്രിബ്യുഷൻ എന്ന സ്റ്റേബിൾ ന്റെ സ്റ്റോറിലൈൻ.
ഏറ്റവും ടോപ്പിൽ നിന്ന് ഒന്നുമില്ലാത്ത അവസ്ഥയയിൽ എത്താൻ ഏതാനും ആഴ്ചകളെ വേണ്ടിവന്നുള്ളൂ. ഇതുപോലെയുള്ള അന്തവും കുന്തവുമില്ലാത്ത സ്റ്റോറിലൈന്റെ കൂടെ ആവർത്തന വിരസതയുടെ പരകൊടിയിൽ എത്തിക്കുന്ന മാച്ചുകളും കൂടെ ആവുമ്പോൾ മൂന്ന് മണിക്കൂർ കാണികൾക്ക് എന്തിനു കണ്ടു എന്ന് തോന്നിപ്പിക്കുന്ന അവസ്ഥ . ടാഗ് ടൈറ്റിൽന്റെ ഒക്കെ സ്റ്റോറിലൈനെക്കുറിച്ചു പറയാതിരിക്കുന്നതാണ് നല്ലത്.
വേണ്ടരീതിയിൽ ഉപയോഗിക്കപ്പെടാത്ത താരങ്ങൾ
ടാലെന്റിന്റെ ശവപറമ്പ് ആണ് ഇപ്പോൾ റോ. NXT-യിൽ കരിയർ ബെസ്റ്റ് പ്രകടനം നടത്തുന്ന താരത്തിനെയും, ആ താരത്തിന്റെ ഗിമ്മിക്കിനെയും തുടക്കത്തിലേ പുഷ്ന് ശേഷം കുഴിച്ചു മൂടപ്പെട്ട അവസ്ഥയിലാവുന്നു. ഉദാഹരണത്തിന് കീത്ത് ലീ എന്ന ഒറ്റ താരത്തിന്റെ അവസ്ഥ എന്താണെന്നു നോക്കിയാൽ മതി.
അദ്ദേഹത്തിനെ പോലുള്ളവരെ പുറത്തിരുത്തി നിയ ജാക്സ് നെപോലുള്ള സർനെയിമിന്റെ പിൻബലത്തിൽ ഇപ്പോഴും സ്ക്രീൻടൈം കിട്ടുന്ന താരങ്ങൾ കൂടെ ആവുമ്പോ പൂർത്തിയായി. ഒരു വർഷത്തോളം റോയുടെ നട്ടെല്ല് ആയിരുന്ന ഡ്രൂ മക്ഇന്റയർ ന്റെ character വരെ stale ആവുന്ന അവസ്ഥ . മിഡ് കാർഡിൽ പ്രോപ്പർ താരങ്ങളെ സൃഷ്ടിക്കുന്നില്ല, കൂടെ wrestlemania മെയിൻ ഇവന്റ് ചെയ്തിടത്തു നിന്ന് എങ്ങോ എത്തിച്ചിട്ടേക്കുന്ന വിമൻസ് ഡിവിഷനും.
കമ്പനി ഇപ്പോഴും ലാഭത്തിലാണ്
ഞെട്ടണ്ട WWE-യുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ് WWE ഇപ്പോൾ വലിയ ലാഭത്തിൽ ആണ് എന്നുള്ളത്. സാധാരണഗതിയിൽ ഒരു കമ്പനിയും ഒരു മാറ്റത്തിന് തയ്യാറാവില്ല അതുതന്നെയാണ് WWE-ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്
WWE-യുടെ അപ്രമാദിത്വം
മത്സരങ്ങൾ ഇല്ല എന്നുള്ളത് റോയുടെ ഇപ്പോഴത്തെ നിലവാരം ഇല്ലാത്ത അവസ്ഥയ്ക്ക് ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നു തന്നെയാണ് മത്സരങ്ങൾ ഇല്ലാത്തത്. മത്സരങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുമ്പോൾ വരുന്ന അലസത ആണ് നമ്മൾ ഇപ്പോൾ കാണുന്നത് കൂടെ വലിയ സാമ്പത്തികലാഭം കൂടി കിട്ടിയ തിരിഞ്ഞു നോക്കിയാലെ അത്ഭുതമുള്ളൂ.
സംപ്രേഷണം ചെയ്യുന്ന നെറ്റ്‌വർക്കിന്റെ വിത്യാസം
SD ഫോക്സ് നെറ്റ്‌വർക്കിലും റോ USA നെറ്റ്‌വർക്കിലും ആണ്. ഫോക്സ് കനത്ത തുകക്കാണ് sd എടുത്തത്. അതുകൊണ്ട് തന്നെ FOX ഇന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഷോ നടത്തി കൊടുക്കേണ്ടത ബാധ്യതയാണ്. മറുവശത്തു റോയുടെ അവസ്ഥ അങ്ങിനെയല്ല താരതമ്ന കുറഞ്ഞ തുകക്ക് എടുത്ത ഷോ. കൂടാതെ ഹോം നെറ്റ്‌വർക്ക് പോലെ തന്നെ ഉള്ള സ്വാതന്ത്ര്യവും കൂടെയാവുമ്പോ റോയുടെ പെട്ടിയിൽ അവസാന ആണിയും അടിക്കും.
ഇതിനൊക്കെ പുറമെ എത്ര മോശം ഷോ ആണേലും കാണുന്ന ഡൈ ഹാർഡ് ഫാൻസും ഒരു കാരണമാണ്. ഇനി ഒരു മാറ്റം വരണമെങ്കിൽ ഒന്നുകിൽ റോ – ക്ക് ഒരു നല്ല എതിരാളി വരികയോ, റേറ്റിംഗ് 1 m ഇൽ താഴെ പോവുകയോ ചെയ്യേണ്ടി വരും.അതല്ലാതെ വലിയ മാറ്റം ഉടനെ പ്രതീക്ഷിക്കണ്ട.