ഐപിഎൽ 2025 നായുള്ള മെഗാ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയതായി റിപ്പോർട്ട്. പ്രമുഖ ക്രിക്കറ്റ് മാധ്യമമായ ക്രിക്ബസ്സിന്റെ റിപ്പോർട്ടർ വിജയ് ടാഗോറാണ് ഡൽഹി കാപിറ്റൽസ് അഞ്ച് താരങ്ങളെ നിലനിർത്തിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം..
നായകൻ ഋഷഭ് പന്ത്, ലെഗ് സ്പിന്നർ കുൽദീപ് യാദവ്, ഓൾറൗണ്ടർ അക്‌സർ പട്ടേൽ, ഓസിസ് വെടിക്കെട്ട് താരം ജേക്ക് ഫ്രേസർ-മക്ഗുർക്ക്, സൗത്ത് ആഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരെയാണ് ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയതെന്നാണ് വിജയ് ടാഗോറിന്റെ റിപ്പോർട്ടിൽ പറയുന്നത്.
ബുംറയ്ക്ക് കൂട്ടായി നടരാജൻ? ദേശീയ ടീമിലേക്ക് തിരിച്ച് വരാനൊരുങ്ങി സ്പീഡ് എക്സ്പ്രസ്
മെഗാ ലേലത്തിന് മുന്നോടിയായി ബിസിസിഐ അഞ്ച് താരങ്ങളെ നിലനിത്താനുള്ള അവസരം നൽകിയിട്ടുണ്ടെന്നും അതനുസരിച്ചാണ് ഡൽഹി ഈ അഞ്ച് താരങ്ങളെ നിലനിർത്തിയതുമെന്നാണ് വിജയ് ടാഗോറിന്റെ റിപ്പോർട്ടിൽ പറയുന്നത്.
നേരത്തെ ഋഷഭ് പന്തിനെ ഡൽഹി നിലനിർത്തിയേക്കില്ല എന്ന് ചില റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ പന്തിനെ തന്നെ ആശ്രയിക്കാനാണ് ഡൽഹിയുടെ പദ്ധതിയെന്നും പുതിയ റിപോർട്ടുകൾ വ്യക്തമാക്കുന്നു.
ആറു വർഷങ്ങൾക്ക് ശേഷം സൂപ്പർ താരത്തെ തിരിച്ച് വിളിക്കുന്നു; ഓസീസിനെതിരെ വജ്രായുധം തയ്യാറാക്കി ഗംഭീർ
അതേ സമയം, മുംബൈ ഇന്ത്യൻസ് വിടുകയാണെങ്കിൽ രോഹിത് ശർമയെ ലേലത്തിൽ സ്വന്തമാക്കാനും ഡൽഹി പദ്ധതിയിടുന്നുണ്ട്. 50 കോടി രൂപ രോഹിതിന് വേണ്ടി ഡൽഹി ലേലത്തിൽ മാറ്റിവെയ്ക്കുമെന്നാണ് റിപോർട്ടുകൾ.