in

ഡോൽബെർഗിന്റെ ചിറകിലേറി ഡെൻമാർക്ക്‌ ക്വാർട്ടറിലേക്ക്

Denmark vs Wales

ഗാരെത് ബെയ്‌ലിന്റെ വലതു വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഡെൻമാർക്ക്‌ പ്രതിരോധനിരയെ മറികടന്ന ഒറ്റയാൾ പ്രകടനത്തിലൂടെ ബെയ്ൽ മനോഹോരമായ ഷോട്ടുകൾ ഉതിർത്തെങ്കിലും ഓൺ ടാർഗറ്റ് ഇൽ നിന്നും അകന്നു പോയത് ഡെൻമാർക്ക്‌ ഗോളി കാസ്പെരിന് ആശ്വാസമേകി.

പതിയെ പതിയെ മത്സരത്തിലേക്ക് തിരിച്ചു വരുന്ന ഡെന്മാർക്കിനെയാണ് കാണാനായത്. സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനക്കയറ്റം ലഭിച്ച ഫ്രഞ്ച് ലീഗ് ക്ലബ് നൈസ് താരം ഡോൽബെർഗ് കിട്ടിയ അവസരം ഫലപ്രദമായി വിനിയോഗിച്ചു.

ഡംസ്‌ഗാര്ഡിന്റെ അസ്സിസ്റ്റിൽ നിന്നും പ്രതിരോധ നിരയെയും വെയ്ൽസ് ഗോളിയെയും കാഴ്ചക്കാരാക്കി ഡോൾസ്‌ബെർഗ് തന്റെ വലം കാലൻ ഷോട്ടിലൂടെ ഡെന്മാർക്കിനെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിച്ചു.

ആദ്യ പകുതിയിലെ ആവേശം രണ്ടാം പകുതിയിലും ആവർത്തിച്ച ഡെൻമാർക്ക്‌ ഡോൽബെർഗിലൂടെ തന്നെ രണ്ടാം ഗോളും കണ്ടെത്തി. വെയ്ൽസ് തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ഡെൻമാർക്ക്‌ പ്രതിരോധം മറികടക്കാൻ ആയില്ല. ഒടുവിൽ റൈറ്റ് വിങ്ങിലൂടെ മുന്നേറിയ മെയ്‌ലറിലൂടെ മൂന്നാം ഗോളും കണ്ടെത്തി.ഡെൻമാർക്ക്‌,

ഇഞ്ചുറി ടൈമിൽ ബ്രെത് വെയിറ്റ് തനിക്ക് കിട്ടിയ സുവർണാവസരം നഷ്ടപ്പെടുത്തിയതിന്റെ പ്രായശ്ചിത്തമെന്നോണം നാലാം ഗോളും കണ്ടെത്തി ഡെൻമാർക്ക്‌ വെയ്ൽസ് വധം പൂർത്തീകരിച്ചു.

അല്ലെങ്കിലും ഡെന്മാർക്കിനെങ്ങനെ തോൽക്കാൻ പറ്റും ആർത്തിരമ്പുന്ന ഡാനിഷ് ആരാധകരുടെ മുന്നിൽ അജ്ജയ്യരായല്ലാതെ ഡെന്മാർക്കിനു മടങ്ങാൻ പറ്റില്ലായിരുന്നു.

അസാധ്യ പേസ് വേരിയേഷനുമായി ചമീര തിളങ്ങിയിട്ടും ശ്രീലങ്കയെ ഇംഗ്ളണ്ട് ചിവിട്ടിയരച്ചു

വിറപ്പിച്ച നിർത്തിയ ഓസ്ട്രിയയെയും തകർത്തെറിഞ്ഞു ഇറ്റലി ക്വാർട്ടറിലേക്ക്