in , ,

LOVELOVE

മെസ്സി പെനാൽട്ടി പാഴാകിയെങ്കിലും അർജന്റീന ആരാധകർക്ക് ആശ്വാസ വാർത്ത….

പോളണ്ടിനെതിരെയുള്ള നിർണായക മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനം വന്നൊരു കാര്യം തന്നെയാണ് ലയണൽ മെസ്സി ആദ്യ പകുതിയിൽ പെനൽറ്റി പാഴാക്കിയത്. എന്നാൽ ലോകകപ്പിന്റെ ചരിത്രവഴികളിലൂടെ സഞ്ചരിച്ചാൽ അർജന്റീന ആരാധകർക്ക് ഇതൊരു ആശ്വാസകരമായ കാര്യം തന്നെയാണ്.

ഖത്തർ ലോകക്കപ്പിൽ ഗ്രൂപ്പ്‌ സി പോരാട്ടത്തിൽ പോളണ്ടിനെ വിഴ്ത്തി അർജന്റീന പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അര്ജന്റീനയുടെ ജയം. അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ് അർജന്റീനക്കി വേണ്ടി വല കുലുക്കിയത്.

പോളണ്ടിനെതിരെയുള്ള നിർണായക മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനം വന്നൊരു കാര്യം തന്നെയാണ് ലയണൽ മെസ്സി ആദ്യ പകുതിയിൽ പെനൽറ്റി പാഴാക്കിയത്. എന്നാൽ ലോകകപ്പിന്റെ ചരിത്രവഴികളിലൂടെ സഞ്ചരിച്ചാൽ അർജന്റീന ആരാധകർക്ക് ഇതൊരു ആശ്വാസകരമായ കാര്യം തന്നെയാണ്.

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ അർജന്റീന കിരീടം ചൂടിയ 1978ലും 1986ലെയും ലോകക്കപ്പിൽ അർജന്റീനക്കി ഗ്രൂപ്പ്‌ സ്റ്റേജിലെ മൂന്നാം മത്സരത്തിൽ പെനാൽറ്റി നഷ്ടമായിത്തിന് ശേഷമാണ് ലോകക്കപ്പ് കിരീടം ചൂടിയത്. ഇതോടെ അർജന്റീന ആരാധകർക്ക് ഖത്തർ ലോകക്കപ്പ് അർജന്റീന ചൂടും എന്നതിൽ കൂടുതൽ ആത്മവിശ്വാസം വന്നിരിക്കുകയാണ്.

1978ലെ ലോകകപ്പിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ സൂപ്പർതാരം മരിയോ കെംപസും 1986ലെ ലോകക്കപ്പിൽ ബൾഗേറിയയ്‌ക്കെതിരായ മത്സരത്തിൽ മറഡോണയുമാണ് പെനൽറ്റി നഷ്ടപ്പെടുത്തിയിരുന്നുത്. ഇതിന് ശേഷം കിരീടം നെടുവാൻ അർജന്റീനയെ ഏറ്റവും കൂടുതൽ സഹായച്ചതും ഇവർ രണ്ട് പേരും തന്നെയാണ്.

ഖത്തർ ലോകക്കപ്പിൽ മെസ്സി മുന്നിൽ നിന്ന് നയച്ച് അർജന്റീന കിരീടം നേടുമെന്ന വിശ്വാസത്തിലാണ് ആരാധകർ. ഡിസംബർ നാലിന് ഓസ്ട്രേലിയെക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം.

പരിക്കേറ്റ നെയ്മറിന്റെ പുതിയ അപ്ഡേറ്റ്, താരം ഉടന്‍ പരിശീലനത്തിനെത്തും…

സീസണിൽ ഏറ്റവും കൂടുതൽ ഫൗളുകൾ നേരിട്ട ടീമുകൾ ഇതാ..